ETV Bharat / sports

IPL 2021 ; ഇന്ന് രണ്ട് മത്സരങ്ങൾ, ഡൽഹി- രാജസ്ഥാനെയും, ഹൈദരാബാദ്- പഞ്ചാബിനെയും നേരിടും - IPL NEWS

ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നമതെത്താനാകും ഡൽഹിയുടെ ശ്രമം

IPL 2021  Delhi  Rajastan  ഐപിഎൽ  ഡൽഹി ക്യാപ്പിറ്റൽസ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  പഞ്ചാബ് കിങ്സ്  രാജസ്ഥാൻ റോയൽസ്  IPL UPDATE  IPL NEWS  IPL വാർത്തകൾ
IPL 2021 ; ഇന്ന് രണ്ട് മത്സരങ്ങൾ, ഡൽഹി- രാജസ്ഥാനെയും, ഹൈദരാബാദ്- പഞ്ചാബിനെയും നേരിടും
author img

By

Published : Sep 25, 2021, 3:49 PM IST

ദുബായ്‌ : ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ രണ്ടാം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്താനാണ് ഡൽഹിയുടെ ശ്രമമെങ്കിൽ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും രാജസ്ഥാൻ ശ്രമിക്കുക.

ഇന്ത്യയുടെ യുവ താരങ്ങളായ റിഷഭ് പന്ത് നയിക്കുന്ന ഡൽഹിയും സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കനത്ത മത്സരത്തിന് അബുദാബിയിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ആദ്യ പാദത്തിലും രണ്ടാം പാദത്തിലും മികച്ച പ്രകടനവുമായാണ് ഇരു ടീമുകളും മുന്നേറുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി. എട്ട് മത്സങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ.

ഇരു ടീമുകളും ആകെ 23 മത്സരങ്ങളിൽ ഏറ്റുമുട്ടിയുപ്പോൾ 12 എണ്ണത്തിലും വിജയം രാജസ്ഥാനൊപ്പമായിരുന്നു. ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം രാജസ്ഥാനൊപ്പമായിരുന്നു. ഇന്നാൽ രണ്ടാം വരവിൽ മത്സരം രാജസ്ഥാന് അത്ര എളുപ്പമാകില്ല.

രാത്രി എഴരക്ക് ആരംഭിക്കുന്ന മറ്റൊരു മത്സരത്തിൽ പോയിന്‍റ് ടേബിളിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ നേരിടും. ഹൈദരാബാദ് എട്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയത്തോടെ രണ്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്തും പഞ്ചാബ് ഒൻപത് മത്സരങ്ങളിൽ ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്തുമാണ്.

ഇതുവരെ ഇരു ടീമുകളും പരസ്‌പരം 17 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 12 എണ്ണത്തിലും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. ആദ്യ പാദത്തിലും ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. എന്നാൽ ഈ കണക്കുകളൊന്നും ഇന്നത്തെ മത്സരത്തിൽ പ്രതിഫലിക്കാൻ സാധ്യതയില്ല.

ഹൈദരാബാദിന് ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും പ്ലേ ഓഫിൽ കടക്കുക പ്രയാസമായിരിക്കും. എന്നാൽ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയം നേടിയാൽ കഷ്ടിച്ച് പ്ലേ ഓഫിൽ കടന്നുകൂടാൻ സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.