അഹമ്മദാബാദ്: 2022 ഫൈനല്‍ ആവര്‍ത്തിക്കാനാകാതെയാണ് ഇക്കുറി ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മടക്കം. ഈ സീസണില്‍ ഗുജറാത്ത് വീണ്ടും കിരീടം ഉയര്‍ത്തുമെന്നായിരുന്നു പല പ്രമുഖരുടെയും പ്രവചനം. ലീഗ് ഘട്ടത്തില്‍ അത് ശരിവെയ്‌ക്കുന്ന പ്രകടനം പുറത്തെടുക്കാനും അവര്‍ക്കായി.
-
Some great words from Hardik Pandya.#IPL2023Final #IPLfinal pic.twitter.com/zKRce4kdLu
— Cricbuzz (@cricbuzz) May 29, 2023 " class="align-text-top noRightClick twitterSection" data="
">Some great words from Hardik Pandya.#IPL2023Final #IPLfinal pic.twitter.com/zKRce4kdLu
— Cricbuzz (@cricbuzz) May 29, 2023Some great words from Hardik Pandya.#IPL2023Final #IPLfinal pic.twitter.com/zKRce4kdLu
— Cricbuzz (@cricbuzz) May 29, 2023
ടൂര്‍ണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തില്‍ കൂടുതല്‍ ജയം സ്വന്തമാക്കിയ ഹാര്‍ദിക്കും കൂട്ടരും പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫില്‍ ഇടം പിടിച്ചത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റെങ്കിലും രണ്ടാം അവസരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്‌ത്തി കലാശപ്പോരിന് യോഗ്യത നേടാന്‍ അവര്‍ക്കായി. ഫൈനലിന്‍റെ ആദ്യ പകുതിയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് അനുകൂലമായിരുന്നു കാര്യങ്ങളെല്ലാം.
മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലും (39) വൃദ്ധിമാന്‍ സാഹയും (54) ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്തിനായി തകര്‍പ്പന്‍ തുടക്കം നല്‍കി. മൂന്നാമനായെത്തിയ സായ് സുദര്‍ശനും (94) ചെന്നൈ ബൗളര്‍മാരെ പൊതിരെ തല്ലി റണ്‍സടിച്ചുകൂട്ടി. നായകന്‍ ഹാര്‍ദിക്കിന്‍റെ (12 പന്തില്‍ 21) വെടിക്കെട്ട് കൂടിയായപ്പോള്‍ 20 ഓവറില്‍ 214 റണ്‍സ് നേടാന്‍ ഗുജറാത്തിന് സാധിച്ചു.
215 റണ്‍സ് പ്രതിരോധിക്കാന്‍ ഗുജറാത്ത് ഇറങ്ങിയപാടെ അഹമ്മദാബാദില്‍ വില്ലനായി മഴയെത്തി. മണിക്കൂറുകള്‍ക്ക് ശേഷം 15 ഓവറായി മത്സരം വെട്ടിച്ചുരുക്കി പുനരാരംഭിച്ചപ്പോള്‍ ചെന്നൈ ബാറ്റര്‍മാര്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടി. എങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി മത്സരം ഒരു പരിധിവരെ തിരിച്ചുപിടിക്കാന്‍ ഗുജറാത്തിനായി.
എന്നാല്‍, അവസാന പന്തിലേക്ക് മത്സരം നീണ്ടപ്പോള്‍ ഹാര്‍ദിക്കിനും കൂട്ടര്‍ക്കും തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടന്ന കലാശപ്പോരില്‍ തേല്‍വി വഴങ്ങേണ്ടി വന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഗുജറാത്തിന്‍റെ മോഹങ്ങളാണ് അവസാനിച്ചത്. ഐപിഎല്‍ ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നുവിത്.
തുടര്‍ച്ചയായ രണ്ടാം തവണ കിരീടം നേടാനായില്ലെങ്കിലും സീസണില്‍ ഉടനീളം ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നതായി അവരുടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അഭിപ്രായപ്പെട്ടു. ഫൈനലിലെ തോല്‍വി താന്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്ന എംഎസ് ധോണിയുടെ ടീമിനോട് ആയതുകൊണ്ട് കൂടുതല്‍ വിഷമം ഇല്ലെന്നും ഹാര്‍ദിക് പറഞ്ഞു.
'ഈ വിധി, എംഎസ് ധോണിക്ക് വേണ്ടി എഴുതിയാതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മുന്നില്‍ തോല്‍ക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമില്ല. നല്ല കാര്യങ്ങള്‍ എപ്പോഴും നല്ല ആളുകള്‍ക്ക് സംഭവിക്കുമെന്ന് ഞാന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
ഞാന്‍ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും മികച്ച ആളുകളില്‍ ഒരാളാണ് ധോണി. എന്നോടും ദൈവം ദയ കാണിച്ചിരുന്നു, എന്നാല്‍ ഇന്ന് ദൈവം അദ്ദേഹത്തോട് കൂടുതല്‍ ദയ കാണിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്' മത്സരശേഷം സംസാരിക്കവെ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ജയങ്ങളിലും തോല്‍വികളിലും എപ്പോഴും ഒത്തിണക്കത്തോടെ നിന്ന ടീമാണ് ഗുജറാത്തിന്‍റേത്. ഫൈനലില്‍ തങ്ങളേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈക്ക് സാധിച്ചുവെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു