ETV Bharat / sports

നാട്ടിലേക്ക് മടങ്ങാനാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്; ഐപിഎല്‍ തുടരണം: ഡേവിഡ് ഹസി - Kolkata Knight Riders

'കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും നമുക്ക് മുന്നിലുണ്ട്. ആശുപത്രി കിടക്കകളില്‍ ആളുകള്‍ നിറഞ്ഞ് കാണുന്നു. ഇത് ഒരുപാട് കാര്യങ്ങള്‍ ആലോചനയില്‍ വരുത്തു'.

ഡേവിഡ് ഹസി  ഐപിഎല്‍  കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്  Kolkata Knight Riders  David Hussey
നാട്ടിലേക്ക് മടങ്ങുവാനാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്; ഐപിഎല്‍ തുടരണം: ഡേവിഡ് ഹസി
author img

By

Published : Apr 26, 2021, 3:33 PM IST

മുംബൈ: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടമാക്കി കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ മെന്‍റര്‍ ഡേവിഡ് ഹസി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴിന്‍റെ ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയിന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങിതിന് പിന്നാലെയാണ് ഹസിയുടെ പ്രതികരണം.

'ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതിനെക്കുറിച്ച് എല്ലാവരും അൽപ്പം അസ്വസ്ഥരാണ്. അവിടേക്ക് മടങ്ങിവരുന്നതിൽ അൽപ്പം പരിഭ്രാന്തരായ മറ്റ് ചില ഓസ്‌ട്രേലിയക്കാർ ഉണ്ടായിരിക്കും' ഡേവിഡ് ഹസി പറഞ്ഞു.

അതേസമയം ഐ‌പി‌എല്ലിലെ കർശനമായ ബയോ ബബിളിനെ പ്രശംസിച്ച ഹസി, ഇന്ത്യയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് കളിക്കാർ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും ടൂര്‍ണമെന്‍റ് തുടരണമെന്നും അഭിപ്രായപ്പെട്ടു.

read more: ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക്; അശ്വിന് പിന്നാലെ സാംപയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക്

'ഞങ്ങൾ ബയോ ബബിളിനുള്ളിലാണ്. കഴിഞ്ഞ വർഷം ലോക്ക്ഡണിൽ എല്ലാ വിക്ടോറിയക്കാരും അനുഭവിച്ചതിന് സമാനമാണിത്. രണ്ട് ദിവസം കൂടുമ്പോള്‍ എല്ലാവരും പരിശോധിക്കപ്പെടുന്നുണ്ട്. ഇതടക്കമുള്ള കാരണത്താല്‍ എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു' ഹസി പറഞ്ഞു.

'കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും നമുക്ക് മുന്നിലുണ്ട്. ദിവസത്തിലെ ഓരോ മിനിറ്റിലും ഇത് വാർത്തയാണ്. ആശുപത്രി കിടക്കകളില്‍ ആളുകള്‍ നിറഞ്ഞ് കാണുന്നു. ഇത് ഒരുപാട് കാര്യങ്ങള്‍ ആലോചനയില്‍ വരുത്തും. കഴിഞ്ഞ രാത്രി മത്സരത്തിന് ശേഷം ഞങ്ങൾ വിഷയം ചര്‍ച്ച ചെയ്തു. മത്സരങ്ങളില്‍ പങ്കെടുത്ത് ലോകമെമ്പാടുമുള്ള ആളുകളെ രസിപ്പിക്കാൻ കഴിയുന്ന ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ്' ഹസി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.