ETV Bharat / sports

'ഡിവില്ലിയേഴ്സ് മുതല്‍ക്കൂട്ട്, വിരമിച്ചതായി തോന്നുന്നില്ല': വീരാട് കോലി - വീരാട് കോലി

മൊട്ടേരയില്‍ നടന്ന മത്സരത്തില്‍ 42 പന്തില്‍ 75 റണ്‍സടിച്ച ഡിവില്ലിയേഴ്സിന്‍റെ മികവില്‍ ബാംഗ്ലൂര്‍ ഒരു റണ്ണിന് വിജയം പിടിച്ചിരുന്നു.

sports  Royal Challengers Bangalore (RCB)  Virat Kohli  AB de Villiers  വീരാട് കോലി  ഡിവില്ലിയേഴ്സ്
'ഡിവില്ലിയേഴ്സ് മുതല്‍ക്കൂട്ട്, വിരമിച്ചതായി തോന്നുന്നില്ല': വീരാട് കോലി
author img

By

Published : Apr 28, 2021, 10:31 AM IST

അഹമ്മദാബാദ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരം എ.ബി ഡിവില്ലിയേഴ്സിനെ പ്രശംസിച്ച് ക്യാപ്റ്റന്‍ വീരാട് കോലി. ഡിവില്ലിയേഴ്സ് ടീമിന് മുതല്‍ക്കൂട്ടാണെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചതായി തോന്നുന്നില്ലെന്നുമായിരുന്നു കോലിയുടെ പ്രശംസ.

read more: 5,000 ക്ലബ്ബില്‍ ആറാമന്‍ ; നിര്‍ണായക നേട്ടം സ്വന്തമാക്കി എബി ഡിവില്ലിയേഴ്സ്

'ഞാൻ ഇത് പറയുന്നത് എ.ബിക്ക് ഇഷ്ടമല്ല, പക്ഷേ അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തിന്‍റെ പ്രകടനം കണ്ടാല്‍ അതു തോന്നുകയേയില്ല. ഡിവില്ലിയേഴ്സിന് എല്ലാ ആശംസകളും നേരുന്നു. ഞങ്ങൾക്കായി ഇത് വീണ്ടും വീണ്ടും തുടരുക'. കോലി പറഞ്ഞു.

read more: ഡൽഹിക്കെതിരെ ഒരു റണ്ണിന്‍റെ നേരിയ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

മൊട്ടേരയില്‍ നടന്ന മത്സരത്തില്‍ 42 പന്തില്‍ 75 റണ്‍സടിച്ച ഡിവില്ലിയേഴ്സിന്‍റെ മികവില്‍ ബാംഗ്ലൂര്‍ ഒരു റണ്ണിന് വിജയം പിടിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.