ETV Bharat / sports

പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം; ഏഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വരാത്തതിന് കാരണമിതെന്ന് നജാം സേത്തി - പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം

ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പിക്കാനാണ് ഇന്ത്യ-പാക് മത്സരം അഹമ്മദാബാദില്‍ വച്ചതെന്ന് നജാം സേത്തി.

Asia cup  Asia cup 2023  Najam Sethi  BCCI  pakistan cricket board  ഏഷ്യ കപ്പ്  Pakistan cricket team  നജാം സേത്തി  ബിസിസിഐ  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം
author img

By

Published : May 12, 2023, 7:59 PM IST

കറാച്ചി: ഏഷ്യ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സുരക്ഷ പ്രശ്‌നങ്ങളാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്ന തീരുമാനം എടുത്തതെന്ന് ബിസിസിഐ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന ഭയമുള്ളതിനാലാണ് ബിസിസിഐ ടീമിനെ അയയ്‌ക്കാതിരിക്കുന്നതെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി.

പാക് മണ്ണില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെയാണെങ്കിലും, ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നാണ് നജാം സേത്തി പറഞ്ഞത്. "ഇന്ത്യയുടെ ബ്രിഡ്‌ജ്, വോളിബോൾ, കബഡി ടീമുകൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. അപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് വരുന്നതിൽ എന്താണ് പ്രശ്‌നം?.

എനിക്ക് തോന്നുന്നത് പാക് മണ്ണിലും അല്ലെങ്കില്‍ ഇന്ത്യയിലാണെങ്കില്‍പ്പോലും, ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് ഭയപ്പെടുന്നുവെന്നാണ്". ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇക്കാര്യം പറഞ്ഞത്.

ഏഷ്യ കപ്പിന് പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം അഹമ്മദാബാദിൽ നടക്കുമെന്ന റിപ്പോർട്ടുകളോടും സേത്തി പ്രതികരിച്ചു. "ഇക്കാര്യം കേട്ടപ്പോള്‍ തന്നെ, പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ എന്നോട് തന്നെ പറഞ്ഞത് ഇതാണ്. ‘ഞങ്ങൾ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണിത്’.

നിങ്ങൾ ചെന്നൈയെയോ കൊൽക്കത്തയെയോ പറഞ്ഞിരുന്നെങ്കിൽ, അതിന് പിന്നില്‍ ഒരു യുക്തി ഉണ്ടാവുമായിരുന്നു", എന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞത്. ഒരു നഗരമെന്ന നിലയിൽ അഹമ്മദാബാദിന് പാകിസ്ഥാൻ ടീമിന് സുരക്ഷ വെല്ലുവിളികൾ ഉയർത്താൻ കഴിയുമെന്നും നജാം സേത്തി പറഞ്ഞു.

തന്‍റെ വാക്കുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം സൂചന നല്‍കി. "അതിനെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. ഇത് തീർച്ചയായും ഞങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പായിട്ടാണ് എനിക്ക് തോന്നുന്നത്.

'ഹേയ്, ഞങ്ങൾ നിങ്ങളെ അഹമ്മദാബാദിലാണ് കളിപ്പിക്കുന്നത്, നോക്കിയിരുന്നോ' എന്നാവും ഇതു വഴി അര്‍ഥമാക്കുന്നത്. കാരണം, ആരാണ് അഹമ്മദാബാദ് ഭരിക്കുന്നത് എന്ന് നിങ്ങൾക്കറിയാം!", നജാം സേത്തി പറഞ്ഞു.

ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍, ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് പാക് ടീമുമെത്തില്ലെന്ന് നജാം സേത്തി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സെപ്‌റ്റംബറിലാണ് ഏഷ്യ കപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.

രാജ്‌കോട്ട്, ബെംഗളൂരു, അഹമ്മദാബാദ്, ലഖ്‌നൗ, മുംബൈ, ഡൽഹി, ഇൻഡോർ, മൊഹാലി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ 12 നഗരങ്ങളിലായാവും മത്സരങ്ങള്‍ നടക്കുക. അതേസമയം ഏകദിന ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളില്‍ ഭൂരിഭാഗവും ചെന്നൈയിലും കൊൽക്കത്തയിലും കളിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്നതെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐസിസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ALSO READ: IPL 2023 | 'കല്യാണം കഴിഞ്ഞതിനാല്‍ വേഗം വീട്ടില്‍ പോകണം' ; മറക്കാത്ത സ്ലെഡ്‌ജിങ്ങിനെക്കുറിച്ച് നവീൻ ഉൾ ഹഖ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.