ETV Bharat / sports

IPL 2023 | 'ചെന്നൈയുടെ സൂപ്പര്‍മാന്‍' ; ബൗണ്ടറി ലൈനില്‍ കിടിലന്‍ സേവുമായി അജിങ്ക്യ രഹാനെ - ഐപിഎല്‍

ബാറ്റ് കൊണ്ട് റണ്‍സ് അടിച്ചുകൂട്ടുന്നതിനിടെയാണ് ചെന്നൈക്ക് വേണ്ടി അജിങ്ക്യ രഹാനെ ഫീല്‍ഡിലും അവിസ്‌മരണീയ പ്രകടനം പുറത്തെടുക്കുന്നത്.

ajinkkya rahane boundary line save  RCBvsCSK  ajinkkya rahane  ajinkkya rahane fielding  Ipl  IPL 2023  അജിങ്ക്യ രഹാനെ  അജിങ്ക്യ രഹാനെ ഫീല്‍ഡിങ്  അജിങ്ക്യ രഹാനെ ബൗണ്ടറിലൈന്‍ സേവ്  ഐപിഎല്‍  ബാംഗ്ലൂര്‍ ചെന്നൈ
IPL 2023
author img

By

Published : Apr 18, 2023, 7:19 AM IST

Updated : Apr 18, 2023, 9:25 AM IST

ബെംഗളൂരൂ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെയാണ് ചെന്നൈയുടെ മഞ്ഞ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. കളത്തിലിറങ്ങിയ ആദ്യ പോരാട്ടത്തില്‍ തന്നെ 27 പന്തില്‍ 61 റണ്‍സ് അടിച്ചുകൂട്ടി ക്രിക്കറ്റ് ആരാധകരെയെല്ലം ഞെട്ടിക്കാന്‍ രഹാനെയ്‌ക്ക് സാധിച്ചിട്ടുണ്ട്.

പൊതുവെ നിലയുറപ്പിച്ച ശേഷം പതിയെ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രഹാനെ ഇക്കുറി വന്നപാടെ അടി തുടങ്ങുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലും മിന്നും പ്രകടനമാണ് രഹാനെ പുറത്തെടുത്തത്. ഇന്നലെ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും രഹാനെ ഈ മികവ് തുടര്‍ന്നു.

ആര്‍സിബിക്കെതിരെ 20 പന്ത് നേരിട്ട രഹാനെ 37 റണ്‍സ് അടിച്ചാണ് മടങ്ങിയത്. മത്സരത്തില്‍ ബാറ്റിങ്ങിന് പുറമെ ഫീല്‍ഡിങ്ങിലും മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ രഹാനെയ്‌ക്കായി. ചെന്നൈയുടെ മറ്റ് താരങ്ങള്‍ ഫീല്‍ഡില്‍ മോശം പ്രകടനം നടത്തിയപ്പോഴായിരുന്നു 34 കാരനായ രഹാനെയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.

ആര്‍സിബി - സിഎസ്‌കെ മത്സരത്തിലെ രഹാനെയുടെ ഒരു കിടിലം ബൗണ്ടറി ലൈന്‍ സേവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചെന്നൈക്കായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെറിഞ്ഞ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. ബാംഗ്ലൂരിനായി തകര്‍പ്പനടികളിലൂടെ റണ്‍സ് ഉയര്‍ത്തിക്കൊണ്ടിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ സിക്സര്‍ ശ്രമം ആയിരുന്നു രഹാനെ ചാടി ഉയര്‍ന്ന് തട്ടിയകറ്റിയത്.

ലോങ്‌ ഓഫ് ബൗണ്ടറി ലൈനില്‍ ആയിരുന്നു രഹാനെയെ നായകന്‍ എംഎസ് ധോണി ഫീല്‍ഡ് ചെയ്യാന്‍ നിര്‍ത്തിയിരുന്നത്. രവീന്ദ്ര ജഡേജയെറിഞ്ഞ ഒന്‍പതാം ഓവറിന്‍റെ നാലാം പന്ത് ലോങ് ഓഫിന് മുകളിലൂടെ അതിര്‍ത്തി കടത്താനായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ശ്രമം. ഷോട്ട് പായിച്ച മാക്‌സ്‌വെല്ലും നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന നായകന്‍ ഫാഫ് ഡുപ്ലെസിസും ഒപ്പം ആരാധകരും സിക്‌സെന്നുറപ്പിച്ച ഷോട്ടായിരുന്നു രഹാനെ രക്ഷപ്പെടുത്തിയത്.

Also Read: ശീതസമരം മുറുകുന്നോ, ഗാംഗുലിയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌ത് കോലി?

രഹാനെ സിക്‌സര്‍ രക്ഷപ്പെടുത്തിയ മത്സരത്തില്‍ 8 റണ്‍സിന്‍റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. ചിന്നസ്വാമിയില്‍ ടോസ്‌ നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ഡെവോണ്‍ കോണ്‍വെ (83), ശിവം ദുബെ (52) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 226 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് 218 റണ്‍സെടുക്കാനാണ് സാധിച്ചത്.

തകര്‍ച്ചയോടെ തുടങ്ങിയ ആതിഥേയര്‍ക്കായി ഗ്ലെന്‍ മാക്‌സ്‌വെല്‍ (76), ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ മിന്നും പ്രകടനം നടത്തി. ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലേക്കെത്തിയ ആര്‍ക്കും മികവ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ ആര്‍സിബിക്ക് ചെന്നൈക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

More Read: IPL 2023| വിറപ്പിച്ച് വീണ് ബാംഗ്ലൂർ; ചിന്നസ്വാമിയിൽ വിജയക്കൊടി പാറിച്ച് ചെന്നൈ

Last Updated : Apr 18, 2023, 9:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.