മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 സീസണിന് മുന്നോടിയായുള്ള താര ലേലം ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ഡിസംബര്‍ 16നാണ് ലേലം നടക്കുകയെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2022ലെ ലേലത്തില്‍ ഒരു ടീമിന് പരമാവധി ചെലവാക്കാവുന്ന തുക 90 കോടിയായിരുന്നു. ഇത്തവണത്തെ ലേലത്തില്‍ ഇത് 95 കോടിയായി ഉയര്‍ത്തിയേക്കും. കഴിഞ്ഞ വര്‍ഷം നടന്നത് മെഗാ ലേലവും ഇത്തവണത്തേത് മിനി ലേലമാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് ഹോം-എവേ ഫോര്‍മാറ്റിലാണ് നടക്കുകയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ടൂര്‍ണമെന്‍റ് ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നത്.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 മുതൽ ഐപിഎൽ മത്സരങ്ങൾ ചുരുക്കം വേദികളിൽ മാത്രമാണ് നടത്തിയിരുന്നത്. കഴിഞ്ഞ സീസണില്‍ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് കിരീടം നേടിയിരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സായിരുന്നു രണ്ടാം സ്ഥാനക്കാര്‍.
also read: ഐസിസി ടൂര്‍ണമെന്‍റില്‍ നായകനാവുന്ന ആദ്യമലയാളി; റിസ്‌വാന് അഭിമാന നേട്ടം