ETV Bharat / sports

IPL 2022 | പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും ; മുംബൈ ബൗളിങ് തിരഞ്ഞെടുത്തു, ഒരുമാറ്റവുമായി രോഹിത്

author img

By

Published : Apr 13, 2022, 7:14 PM IST

സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് മുംബൈയും പഞ്ചാബും ഇറങ്ങുന്നത്

ipl 2022  mumbai indians vs punjab kings  ipl toss report  പഞ്ചാബ് കിങ്‌സ്  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍
IPL 2022: പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും; മുംബൈ ബൗളിങ് തിരഞ്ഞെടുത്തു, ഒരുമാറ്റവുമായി രോഹിത്

മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് ഇറങ്ങുന്നത്.

മറുവശത്ത് മുംബൈ ഒരു മാറ്റം വരുത്തി. ടൈമൽ മിൽസ് തിരിച്ചെത്തിയപ്പോള്‍ രമൺദീപിനാണ് ടീമില്‍ സ്ഥാനം നഷ്‌ടമായത്. സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് മുംബൈയും പഞ്ചാബും ഇറങ്ങുന്നത്.

ആദ്യത്തെ നാല് മത്സരങ്ങളിലും തോറ്റ രോഹിത്തിന്‍റെ മുംബൈയ്ക്ക് ഇനിയൊരു പരാജയം താങ്ങാനാവില്ല. നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് ജയം നേടിയിട്ടുണ്ട്.

also read: MI vs PBKS | പഞ്ചാബിനെതിരെ രോഹിത്തിനെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം

പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണവര്‍. ഇതുവരെ 28 മത്സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. 15 മത്സരങ്ങളില്‍ മുംബൈയും 13 കളികളില്‍ പഞ്ചാബും ജയിച്ചുകയറി. കഴിഞ്ഞ സീസണില്‍ രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.