മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് വഴിയൊരുക്കി മുംബൈ ഇന്ത്യന്‍സ്. ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്.
-
Playoffs spot sealed ✅
— IndianPremierLeague (@IPL) May 21, 2022 " class="align-text-top noRightClick twitterSection" data="
Congratulations to the @RCBTweets on making it to the #TATAIPL 2022 playoffs! 👏👏 pic.twitter.com/pipXAVUQQg
">Playoffs spot sealed ✅
— IndianPremierLeague (@IPL) May 21, 2022
Congratulations to the @RCBTweets on making it to the #TATAIPL 2022 playoffs! 👏👏 pic.twitter.com/pipXAVUQQgPlayoffs spot sealed ✅
— IndianPremierLeague (@IPL) May 21, 2022
Congratulations to the @RCBTweets on making it to the #TATAIPL 2022 playoffs! 👏👏 pic.twitter.com/pipXAVUQQg
മറുപടിക്കിറങ്ങിയ മുംബൈ 19.1 ഓവറില്‍ 160 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 35 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 48 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അഞ്ചാമനായി ക്രീസിലെത്തി 11 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത ടിം ഡേവിഡാണ് ഒരു ഘട്ടത്തില്‍ കൈവിട്ടെന്നു കരുതിയ മത്സരം മുംബൈക്ക് അനുകൂലമാക്കിയത്.
ഡെവാള്‍ഡ് ബ്രെവിസ് ( 33 പന്തില്‍ 37), തിലക് വര്‍മ (17 പന്തില്‍ 21), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ 2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. രമണ്‍ദീപ് സിങ് (6 പന്തില്‍ 13), ഡാനിയല്‍ സാംസ് (1 പന്തില്‍ 0) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ആൻറിച്ച് നോര്‍ക്യ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി റോവ്മാൻ പവലിന്‍റെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 34 പന്തില്‍ നിന്ന് നാലു സിക്‌സും ഒരു ഫോറുമടക്കം 43 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (23 പന്തില്‍ 24), റിഷഭ് പന്ത് (33 പന്തില്‍ 39), അക്‌സര്‍ പട്ടേല്‍ (10 പന്തില്‍ 19) എന്നിവര്‍ മെച്ചപ്പെട്ട പ്രകടനം നടത്തി.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (5), മിച്ചല്‍ മാര്‍ഷ് (0), സര്‍ഫറാസ് ഖാന്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്നും രമണ്‍ദീപ് സിങ് രണ്ടും വിക്കറ്റുകളും വീഴ്ത്തി. ഡാനിയേല്‍ സാംസിന് ഒരു വിക്കറ്റുണ്ട്.
തോല്‍വിയോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ 7 ജയത്തോടെ 14 പോയിന്‍റാണ് ഡല്‍ഹിക്ക് നേടാനായത്. ഇതോടെയാണ് എട്ട് ജയങ്ങളുള്ള ബാംഗ്ലൂര്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. മത്സരത്തില്‍ ജയിക്കാനായിരുന്നെങ്കില്‍ പോയിന്‍റ് നില തുല്ല്യമാണെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിക്ക് പ്ലേ ഓഫിലെത്താമായിരുന്നു.