ETV Bharat / sports

IPL 2022 | ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ ; നാണക്കേടിന്‍റെ റെക്കോഡില്‍ രോഹിത്തിനൊപ്പം ചേര്‍ന്ന് മന്‍ദീപ്‌

ഹൈദരാബാദിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് മന്‍ദീപ് രോഹിത്തിനൊപ്പം നാണക്കേടിന്‍റെ റെക്കോഡില്‍ ചേര്‍ന്നത്

author img

By

Published : May 5, 2022, 10:46 PM IST

IPL 2022  Mandeep Singh  Rohit Sharma  most ducks in IPL history  Mandeep Singh equals Rohit Sharma's record of most ducks in IPL history  delhi capitals vs sunrisers hyderabad  ഡല്‍ഹി ക്യാപിറ്റല്‍സ്  സൺറൈസേഴ്‌സ് ഹൈദരാബാദ്
IPL 2022: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍; നാണക്കേടിന്‍റെ റെക്കോഡില്‍ രോഹിത്തിനൊപ്പം ചേര്‍ന്ന് മന്‍ദീപ്‌

മുംബൈ : ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുകളെന്ന റെക്കോഡില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം മന്‍ദീപ് സിങ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് മന്‍ദീപ് രോഹിത്തിനൊപ്പം നാണക്കേടിന്‍റെ റെക്കോഡില്‍ ചേര്‍ന്നത്.

മത്സരത്തില്‍ അഞ്ച് പന്തുകള്‍ നേരിട്ട താരത്തെ ഭുവനേശ്വര്‍ കുമാര്‍ നിക്കോളാസ് പുരാന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഐപിഎല്ലില്‍ ഇത് 14ാം തവണയാണ് താരം റണ്‍സൊന്നുമെടുക്കാതെ തിരിച്ചുകയറുന്നത്. ഏപ്രില്‍ 21ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു രോഹിത് 14ാമതും ഡക്കായത്.

also read: 'മുപ്പത് മുപ്പതും അമ്പത് അമ്പതുമാണ്, ഇത് ശുഭസൂചന' ; കോലിയെ പിന്തുണച്ച് ശാസ്‌ത്രി

13 തവണ വീതം പൂജ്യത്തിന് പുറത്തായ അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക്, പിയൂഷ് ചൗള, ഹർഭജൻ സിങ്, പാർഥിവ് പട്ടേൽ എന്നിവരാണ് പട്ടികയില്‍ ഇവര്‍ക്ക് പിന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.