മുംബൈ : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് കൊല്‍ക്കത്തയിറങ്ങുന്നത്.
എന്നാല്‍ റിഷഭ് പന്തിന്‍റെ ഡല്‍ഹിയില്‍ ഒരുമാറ്റമുണ്ട്. ആന്‍റിച് നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദാണ് ആദ്യ ഇലവനിലെത്തിയത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവികളില്‍ നിന്നും മോചനം തേടിയാണ് ഡൽഹിയിറങ്ങുന്നത്.
സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസിന്‍റെ കീഴില്‍ കൊല്‍ക്കത്ത നടത്തുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച സംഘം പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. അതേസമയം മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്താണ്.
ഐപിഎൽ ചരിത്രത്തിൽ 29 മത്സരങ്ങളിൽ പരസ്‌പരം കൊമ്പുകോര്‍ത്തപ്പോള്‍ 16 ജയത്തോടെ കൊല്‍ക്കത്തയ്‌ക്കാണ് മുൻതൂക്കം. ഡല്‍ഹി 13 മത്സരങ്ങളിൽ ജയം നേടിയിട്ടുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ കൊല്‍ക്കത്ത മൂന്നെണ്ണത്തിൽ ജയിച്ചപ്പോൾ ഡല്‍ഹി രണ്ട് ജയം സ്വന്തമാക്കി. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ(ക്യാപ്റ്റന്‍), സാം ബില്ലിങ്സ്(ഡബ്ല്യു), നിതീഷ് റാണ, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുൺ ചക്രവര്‍ത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ് : പൃഥ്വി ഷാ, ഡേവിഡ് വാർണർ, റിഷഭ് പന്ത്(ക്യാപ്റ്റന്‍), റോവ്മാൻ പവൽ, സർഫറാസ് ഖാൻ, ലളിത് യാദവ്, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുസ്തഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്.