ETV Bharat / sports

സഹോദരി മരിച്ചു ; ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്‍ ബയോ ബബിള്‍ വിട്ടു

മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിനിടെയാണ് സഹോദരി മരിച്ചവിവരം ഹര്‍ഷല്‍ അറിയുന്നത്

IPL 2022  Harshal Patel Leaves Bio-bubble  Harshal Patel  Royal Challengers Bangalore pacer Harshal Patel  Royal Challengers Bangalore vs Mumbai Indians  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്‍ ബയോ ബബിള്‍ വിട്ടു
സഹോദരി മരിച്ചു; ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്‍ ബയോ ബബിള്‍ വിട്ടു
author img

By

Published : Apr 10, 2022, 3:26 PM IST

മുംബൈ : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്‍ ബയോ ബബിള്‍ വിട്ടു. സഹോദരിയുടെ മരണത്തെ തുടര്‍ന്നാണ് താരം ബയോ ബബിളില്‍ നിന്ന് പുറത്തുകടന്നത്. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിനിടെയാണ് സഹോദരി മരിച്ചവിവരം ഹര്‍ഷല്‍ അറിയുന്നത്.

ഇതോടെ മത്സരത്തിന് ശേഷം ടീമിനൊപ്പം പുനെയില്‍ നിന്ന് മുംബൈയിലേക്ക് പോകാതെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. "നിർഭാഗ്യവശാൽ, കുടുംബത്തിലെ മരണം കാരണം ഹർഷലിന് ബയോ ബബിൾ വിടേണ്ടി വന്നു. മരിച്ചത് അദ്ദേഹത്തിന്‍റെ സഹോദരിയാണ്. പൂനെയിൽ നിന്ന് മുംബൈയിലേക്ക് ടീം ബസിൽ അദ്ദേഹം തിരിച്ചുപോയില്ല" - ഐപിഎൽ വൃത്തങ്ങൾ പറഞ്ഞു.

ഏപ്രില്‍ 12ന് ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്‍പേ താരം ടീമിനൊപ്പം ചേരുമെന്നും ഐപിഎൽ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് സീസണുകളായി ബാംഗ്ലൂരിന്‍റെ പ്രധാന താരങ്ങളിലൊരാള്‍ കൂടിയാണ് 31കാരനായ ഹര്‍ഷല്‍.

അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റിന്‍റെ ഗംഭീര ജയം നേടാനായിരുന്നു. മുംബൈ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് ബാംഗ്ലൂർ മറികടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.