ETV Bharat / sports

IPL 2022 | ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് - ലഖ്‌നൗ പോര് ; ജയിക്കുന്നവര്‍ പ്ലേ ഓഫില്‍

സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിനാണ് ലഖ്‌നൗവും ഗുജറാത്തും ഇറങ്ങുന്നത്

IPL 2022  gujarat titans vs lucknow super giants  IPL 2022 preview  ഐപിഎല്‍ പ്രിവ്യൂ  ഐപിഎല്‍ 2022  ഗുജറാത്ത് ടൈറ്റന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്
IPL 2022: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് - ലഖ്‌നൗ പോര്; ജയിക്കുന്നവര്‍ പ്ലേ ഓഫില്‍
author img

By

Published : May 10, 2022, 12:56 PM IST

പൂനെ : ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് പൂനെയിലാണ് മത്സരം ആരംഭിക്കുക. സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിനാണ് ലഖ്‌നൗവും ഗുജറാത്തും ഇറങ്ങുന്നത്.

11 വീതം മത്സരങ്ങള്‍ കളിച്ച ഇരുടീമുകള്‍ക്കും എട്ട് ജയത്തോടെ 16 പോയിന്‍റാണുള്ളത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ ഒന്നാം സ്ഥാനത്താണ്. ഇതോടെ ഇന്ന് ജയിക്കുന്ന സംഘത്തിന് 18 പോയിന്‍റോടെ പ്ലേ ഓഫ്‌ ഉറപ്പിക്കുന്ന ആദ്യ ടീമാകാം.

തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ചാണ് കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗ ഇറങ്ങുന്നത്. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളില്‍ തോറ്റാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്തെത്തുന്നത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡി കോക്ക്, ദീപക് ഹൂഡ, ക്രുനാല്‍ പണ്ഡ്യ, അയുഷ് ബദോനി, ആവേശ് ഖാന്‍, ദുഷ്മന്ത ചമീര എന്നിവരിലാണ് ലഖ്‌നൗവിന്‍റെ പ്രതീക്ഷ.

also read: IPL 2022 | മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി ; കൊൽക്കത്തയുടെ ജയം 52 റൺസിന്

മറുവശത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷീദ് ഖാന്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ് എന്നിവര്‍ തിളങ്ങിയാല്‍ ഗുജറാത്ത് അപകടകാരികളാവും. ഐപിഎല്ലിലെ കന്നിക്കാരായ ഇരുവരും സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാവും രാഹുലിന്‍റെ ലഖ്‌നൗ ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.