മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിങ്. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മലയാളി താരം ബേസിൽ തമ്പിയെ ആദ്യ മത്സരത്തിൽ മുംബൈ പ്ലേയിങ് ഇലവിൽ ഉൾപ്പെടുത്തി.
-
Captain @RishabhPant17 wins the toss and #DC will bowl first against #MI.
— IndianPremierLeague (@IPL) March 27, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/WRXqoHz83y #DCvMI #TATAIPL pic.twitter.com/byjuYwlj1H
">Captain @RishabhPant17 wins the toss and #DC will bowl first against #MI.
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/WRXqoHz83y #DCvMI #TATAIPL pic.twitter.com/byjuYwlj1HCaptain @RishabhPant17 wins the toss and #DC will bowl first against #MI.
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/WRXqoHz83y #DCvMI #TATAIPL pic.twitter.com/byjuYwlj1H
മുംബൈ കുപ്പായത്തിൽ ബേസിലിന്‍റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. പരിക്കിൽ നിന്ന് മുക്‌തി നേടാത്ത സൂര്യകുമാർ യാദവിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ് നിരയാണ് മുംബൈയുടെ ശക്‌തി കേന്ദ്രം.
-
A look at the playing XI of #DCvMI
— IndianPremierLeague (@IPL) March 27, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/WRXqoHz83y #TATAIPL https://t.co/W6byXgmHBC pic.twitter.com/xOk7VEWdad
">A look at the playing XI of #DCvMI
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/WRXqoHz83y #TATAIPL https://t.co/W6byXgmHBC pic.twitter.com/xOk7VEWdadA look at the playing XI of #DCvMI
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/WRXqoHz83y #TATAIPL https://t.co/W6byXgmHBC pic.twitter.com/xOk7VEWdad
ഡൽഹി നിരയിൽ വിന്‍ഡീസ് താരം റോവ്‌മാന്‍ പവലിന്‍റെ ഐപിഎല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്. കൂറ്റനടിക്കാർ ഉൾപ്പെട്ടെ ബാറ്റിങ് നിരയാണ് ഡൽഹിക്ക് കരുത്ത്. ഇവ തമ്മിൽ നേർക്കുനേർ വരുമ്പോൾ മത്സരം പൊടിപാറുമെന്നുറപ്പ്.
ALSO READ: women's world cup 2022 | അവസാന പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; സെമിയിലെത്താതെ ഇന്ത്യക്ക് മടക്കം
നേരത്തെ ഐപിഎല്ലില്‍ 30 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 16 മത്സരങ്ങള്‍ മുംബൈക്കൊപ്പം നിന്നപ്പോള്‍ 14 മത്സരങ്ങളില്‍ ജയം പിടിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്ലേയിങ് ഇലവൻ
ഡല്‍ഹി ക്യാപിറ്റല്‍സ് : പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്‍ദീപ് സിങ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി,
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിങ്, കീറണ്‍ പൊള്ളാര്‍ഡ്, ടീം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, തൈമല്‍ മില്‍സ്, ജസ്പ്രിത് ബുംറ, ബേസില്‍ തമ്പി.