ETV Bharat / sports

IPL 2022: സിക്‌സുകളുടെ സെഞ്ചുറിയാഘോഷിച്ച് മില്ലര്‍; നേട്ടം സ്വന്തമാക്കുന്ന 27-ാമത്തെ ബാറ്റര്‍ - ഐപിഎല്‍ 2022

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തിലെ 12ാം ഓവറില്‍ സുനില്‍ നരെയ്‌നെ അതിര്‍ത്തി കടത്തിയാണ് മില്ലര്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.

David Miller becomes 27th player to hit 100 sixes in IPL history  IPL 2022  David Miller IPL record  ഐപിഎല്‍ 2022  ഡേവിഡ് മില്ലര്‍
IPL 2022: ഐപിഎല്ലില്‍ സിക്‌സുകളുടെ സെഞ്ചുറിയാഘോഷിച്ച് മില്ലര്‍; നേട്ടം സ്വന്തമാക്കുന്ന 27-ാമത്തെ ബാറ്റര്‍
author img

By

Published : Apr 23, 2022, 7:44 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) നിര്‍ണായക നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ് ബാറ്റര്‍ ഡേവിഡ് മില്ലർ. ഐപിഎല്‍ 100 സിക്‌സുകളെ നാഴികക്കല്ലാണ് മില്ലര്‍ പിന്നിട്ടത്. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം.

12ാം ഓവറില്‍ സുനില്‍ നരെയ്‌നെ അതിര്‍ത്തികടത്തിയാണ് ലീഗില്‍ സിക്‌സുകളുടെ സെഞ്ചുറി നേട്ടം മില്ലര്‍ ആഘോഷിച്ചത്. മത്സരത്തില്‍ 20 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 27 റണ്‍സെടുത്ത് താരം പുറത്തായിരുന്നു. നിലവില്‍ 101 സിക്‌സുകളാണ് താരത്തിന്‍റെ പേരിലുള്ളത്.

ലീഗ് ചരിത്രത്തില്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന 27-ാമത്തെ ബാറ്ററാണ് മില്ലര്‍. വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന റെക്കോർഡ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. 357 സിക്‌സുകളാണ് താരത്തിന്‍റെ പേരിലുള്ളത്.

also read: IPL 2022: മോശം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; ഡല്‍ഹിക്കെതിരെ അസറുദ്ദീന്‍

എ.ബി ഡിവില്ലിയേഴ്‌സ് 239 സിക്‌സുകളോടെ രണ്ടാം സ്ഥാനത്താണ്. രോഹിത് ശർമ (233), എംഎസ് ധോണി (223), കീറോൺ പൊള്ളാർഡ് (221) എന്നിവരാണ് തൊട്ടുപിന്നിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.