ന്യൂഡല്‍ഹി : ഐപിഎല്‍ 15ാം സീസണിന്‍റെ സമാപനത്തിന് ഇക്കുറി മാറ്റ് കൂടും. മൂന്ന് വർഷത്തിന് ശേഷം ഐപിഎല്ലിന് സമാപന ചടങ്ങ് സംഘടിപ്പിക്കാൻ ബിസിസിഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 'കൊവിഡിനെ തുടര്‍ന്ന് സമാപന ചടങ്ങുകൾ മൂന്ന് തവണ റദ്ദാക്കി, എന്നാൽ ഇത്തവണ മെയ് 29ന് ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരാധകർക്ക് സമാപന ചടങ്ങ് കാണാൻ കഴിയും' - ബിസിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
also read: 'നമ്മൾ കാണാത്ത എന്തോ ഒന്ന് രാജസ്ഥാൻ അയാളിൽ കാണുന്നുണ്ട്'; യുവതാരത്തെ ടീമിലെടുത്തതിനെതിരെ മഞ്ജരേക്കർ
ഐപിഎല്‍ 15ാം സീസണിലെ ലീഗ് മത്സരങ്ങൾ പൂര്‍ണമായും മഹാരാഷ്ട്രയിൽ മാത്രമാണ് നടക്കുന്നത്. മുംബൈയും പൂനെയുമാണ് ആതിഥേയ നഗരങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങൾ കാരണം സ്റ്റേഡിയത്തിനുള്ളിൽ പരിമിതമായ തോതില്‍ മാത്രമേ കാണികളെ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ പ്ലേ ഓഫ് മത്സങ്ങളുടെ തീയതികൾ ഇനിയും തീരുമാനിച്ചിട്ടില്ല.