ETV Bharat / sports

IPL 2021 : തുടക്കം പാളിയെങ്കിലും ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ, രാജസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം - ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ

ഡൽഹി ഭേദപ്പെട്ട സ്‌കോറിലെത്തിയത് 43 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവില്‍

IPL 2021  RAJASTAN ROYALS  DELHI CAPITALS  ഐപിഎൽ  ഡൽഹി ക്യാപ്പിറ്റൽസ്  രാജസ്ഥാൻ റോയൽസ്  പൃഥ്വി ഷാ  കാർത്തിക് ത്യാഗി  രാജസ്ഥാന് 155 റണ്‍സ് വിജയ ലക്ഷ്യം  ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ  RAJASTAN ROYALS NEED 155 RUNS TO WIN
IPL 2021 ; തുടക്കം പാളിയെങ്കിലും ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ; രാജസ്ഥാന് 155 റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Sep 25, 2021, 5:59 PM IST

അബുദാബി : ഐപിഎല്ലിൽ ഡൽഹിക്കെതിരെ രാജസ്ഥാന് 155 റണ്‍സ് വിജയ ലക്ഷ്യം. ഓപ്പണിങ് തകർന്നെങ്കിലും ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഡൽഹി ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. രാജസ്ഥാനായി ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ കാർത്തിക് ത്യാഗി, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

32 പന്തിൽ നിന്ന് 43 റണ്‍സുമായി ശ്രേയസ് അയ്യർ ടീമിനായി പൊരുതിയപ്പോൾ ക്യാപ്‌റ്റൻ റിഷഭ് പന്ത് 24 റണ്‍സും ഷിംമ്രോൺ ഹെറ്റ്‌മെയര്‍ 16 പന്തിൽ നിന്ന് 28 റണ്‍സും നേടി പുറത്തായി.

എട്ട് പന്തിൽ എട്ട് റണ്‍സ് നേടിയ ധവാന്‍റെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമായത്. കാർത്തിക് ത്യാഗിയുടെ പന്തിൽ താരം ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. തൊട്ടുപിന്നാലെ പത്ത് റണ്‍സ് നേടി പൃഥ്വി ഷായും പുറത്തായി. ചേതൻ സക്കറിയയുടെ പന്തിൽ ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

ALSO READ : IPL 2021 ; ഇന്ന് രണ്ട് മത്സരങ്ങൾ, ഡൽഹി- രാജസ്ഥാനെയും, ഹൈദരാബാദ്- പഞ്ചാബിനെയും നേരിടും

തുടർന്ന് ശ്രേയസ് അയ്യരും റിഷഭ് പന്തും ചേർന്ന് സ്കോർ മെല്ലെ ഉയർത്തി. ടീം സ്കോർ 83 ൽ വച്ച് പന്തിനെയാണ് ഡൽഹിക്ക് ആദ്യം നഷ്‌ടമായത്. മുസ്താഫിസുർ റഹ്മാന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. തൊട്ട് പിന്നാലെ ശ്രേയസ് അയ്യരും പുറത്തായി. രാഹുൽ തെവാത്തിയക്കായിരുന്നു വിക്കറ്റ്.

പിന്നാലെയെത്തിയ ഷിംമ്രോൺ ഹെറ്റ്‌മെയര്‍ വമ്പനടികളുമായി പൊരുതിയെങ്കിലും മുസ്താഫിസുർ റഹ്മാന്‍റെ പന്തിൽ ചേതൻ സക്കറിയക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ 12 റണ്‍സുമായി അക്‌സർ പട്ടേലും സക്കറിയയുടെ പന്തിൽ പുറത്തായി. ലളിത് യാദവ് 14 റണ്‍സുമായും ആർ അശ്വിൻ ആറ് റണ്‍സുമായും പുറത്താകാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.