അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 167 റണ്‍സെടുത്ത് പുറത്തായി. എട്ടാമനായി ഇറങ്ങി 17 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് പുറത്താകാതെ നിന്നു.
-
Tripathi's innings lit up the Sheikh Zayed Stadium as we finish with 167 at the break.
— KolkataKnightRiders (@KKRiders) October 7, 2020 " class="align-text-top noRightClick twitterSection" data="
Time for our bowlers to step-up now and complete the job! 💪
Full Scorecard: https://t.co/znZQMYr3Vq#KKRvCSK #KKRHaiTaiyaar #Dream11IPL
">Tripathi's innings lit up the Sheikh Zayed Stadium as we finish with 167 at the break.
— KolkataKnightRiders (@KKRiders) October 7, 2020
Time for our bowlers to step-up now and complete the job! 💪
Full Scorecard: https://t.co/znZQMYr3Vq#KKRvCSK #KKRHaiTaiyaar #Dream11IPLTripathi's innings lit up the Sheikh Zayed Stadium as we finish with 167 at the break.
— KolkataKnightRiders (@KKRiders) October 7, 2020
Time for our bowlers to step-up now and complete the job! 💪
Full Scorecard: https://t.co/znZQMYr3Vq#KKRvCSK #KKRHaiTaiyaar #Dream11IPL
ഓപ്പണറായി ഇറങ്ങി അര്‍ദ്ധസെഞ്ച്വറിയോടെ 81 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ചെന്നൈക്ക് എതിരെ 51 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിങ്സ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 11 റണ്‍സെടുത്തും സുനില്‍ നരയ്‌ന്‍ 17 റണ്‍സെടുത്തും നായകന്‍ ദിേനശ് കാര്‍ത്തിക് 12 റണ്‍സെടുത്തും പുറത്തായപ്പോള്‍ മറ്റ് ബാറ്റ്സ്‌മാന്‍മാര്‍ രണ്ടക്കം കണ്ടെത്താന്‍ പോലും സാധിച്ചില്ല.
ചെന്നൈക്ക് വേണ്ടി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, കരണ്‍ ശര്‍മ, സാം കറാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെ അഞ്ച് പേരെ പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായി നായകന്‍ മഹേന്ദ്രസിങ് ധോണിയും മത്സരത്തില്‍ തിളങ്ങി.