ETV Bharat / state

വയനാട്ടുകാര്‍ക്ക് ഇതെന്തുപറ്റി? പോളിങ് കുത്തനെ കുറയാനുള്ള കാരണങ്ങള്‍ പുറത്ത്, മുന്നണികളില്‍ നെഞ്ചിടിപ്പ് കൂടുന്നു

പ്രിയങ്ക മത്സരിച്ചിട്ടുപോലും കഴിഞ്ഞ ദിവസം നടന്ന വയനാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് കുത്തനെ ഇടിയുന്ന കാഴ്‌ചയാണ് കണ്ടത്

WAYANAD BYELECTION  POLLING PERCENTAGE  UDF LDF NDA  വയനാട് ഉപതെരഞ്ഞെടുപ്പ്
Wayanad Bypoll Candidates (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 10:30 AM IST

കോഴിക്കോട്: തങ്ങൾക്കും സ്വന്തമായി ഒരു ലോക്‌സഭ സീറ്റ് എന്നതായിരുന്നു വയനാട്ടുകാരുടെ സ്വപ്‌നം. 2008 ലെ മണ്ഡല പുന: ക്രമീകരണത്തിന് ശേഷം വയനാട്ടുകാർ ഹാപ്പി ആയിരുന്നു. വോട്ടർമാരുടെ എണ്ണം തുലനപ്പെടുത്താൻ മലപ്പുറം കോഴിക്കോട് ജില്ലകളെ കൂടി കൂട്ടിയിണക്കിയാണ് വയനാട് ലോക്‌സഭ മണ്ഡലം രൂപീകരിച്ചത്. 2009 ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വയനാട്ടുകാര്‍ അത് ഉത്സവമാക്കി. 74.14% ആയിരുന്നു അന്നത്തെ തെരഞ്ഞെടുപ്പിലെ പോളിങ്. പിന്നീട്, 2014 ൽ 73.25 ശതമാനമായിരുന്നു പോളിങ്, 2019 ൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ മണ്ഡലം ദേശീയതലത്തിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു, പോളിങ് 80.33 ശതമാനത്തിലേക്ക് കുത്തനെ ഉയരുകയും ചെയ്‌തു.

എന്നാല്‍, രാഹുൽ ഗാന്ധി വീണ്ടും ഇറങ്ങിയപ്പോൾ 73.57 ശതമാനമായി പോളിങ് കുറഞ്ഞിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനത്തോളമാണ് പോളിങ്ങില്‍ ഇടിവ് രേഖപ്പെടുത്തിയത്. പിന്നീട് പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്‍റിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ ഇത്തവണ മത്സരപ്പിച്ചു. ഏതുവിധേനയും പോളിങ്ങ് ശതമാനം കൂട്ടണമെന്ന ലക്ഷ്യത്തോടെ യുഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളും അടക്കം കച്ചകെട്ടി മണ്ഡലത്തില്‍ പ്രചാരണം നയിച്ചു. എന്നാല്‍ ഇതിന്‍റെ ഫലമൊന്നും പോളിങ്ങില്‍ കാണാൻ സാധിച്ചില്ല.

പ്രിയങ്ക മത്സരിച്ചിട്ടുപോലും കഴിഞ്ഞ ദിവസം നടന്ന വയനാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് കുത്തനെ ഇടിയുന്ന കാഴ്‌ചയാണ് കണ്ടത്. 64.72 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.85 ശതമാനത്തിന്‍റെ കുറവുണ്ടായി.

WAYANAD BYELECTION  POLLING PERCENTAGE  UDF LDF NDA  വയനാട് ഉപതെരഞ്ഞെടുപ്പ്
Priyanka Gandhi and Rahul Gandhi (ETV Bharat)

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 14,64,472 വോട്ടുകളുള്ളതിൽ 10,74,623 വോട്ടുകളും ബൂത്തിലെത്തി. ഈ തവണ ആകെയുള്ള 14,71,742 വോട്ടുകളിൽ 9,52,543 വോട്ടുകൾ മാത്രമാണു പോൾ ചെയ്‌തത്. തപാൽ വോട്ടുകളും ഹോം വോട്ടുകളും കൂടി എണ്ണുമ്പോൾ ചെറിയ വർധന ഉണ്ടാവുമെങ്കിലും പോളിങ് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാകില്ല. മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഈ ശതമാന കുറവിന്‍റെ കാരണം എന്താണ്?

'മടുപ്പിന്‍റെ രാഷ്ട്രീയത്തിൽ നിന്നുയർന്ന വെറുപ്പ്'

ഒന്നും അടിച്ചേൽപ്പിക്കരുത് എന്നതാണ് മുഖ്യ കാരണം. 'മടുപ്പിന്‍റെ രാഷ്ട്രീയത്തിൽ നിന്നുയർന്ന വെറുപ്പാണ്' ഇതിലൂടെ പ്രതിഫലിച്ചത്. സാധാരണക്കാരുടെ പ്രതികരണത്തിന്‍റെ ആകെത്തുകയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് നിന്നുൾപ്പെടെ നിരവധി വോട്ടർമാരാണ് നാട്ടിലെത്തി വോട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്യാൻ എത്താത്തത് പോളിങ് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ലെന്നും വിലയിരുത്തലുണ്ട്. ഇത്തവണയും കോൺഗ്രസ് ജയിക്കുമെന്ന പ്രവചനങ്ങളും വോട്ടർമാരെ അകറ്റി നിര്‍ത്തിയ ഘടകമായി കണക്കാക്കുന്നു.

LDF Candidate Sathyan Mokeri leads Election Campaign (ETV Bharat)

പ്രിയങ്കയുടെ ഭൂരിപക്ഷം മാത്രം തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന കോൺഗ്രസ് പ്രചാരണവും വോട്ടർമാരെ പിന്നോട്ട് വലിച്ചിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് മൂന്ന് മുന്നണികളേയും അങ്കലാപ്പിലാക്കുന്നുണ്ടെങ്കിലും യുഡിഎഫിനെയാണ് ഇത് അലോസരപ്പെടുത്തുന്നത്. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതെരഞ്ഞെടുപ്പിനെക്കാൾ കുറ‍ഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്.

അപ്പോഴും എൽഡിഎഫ് വോട്ടുകളാണു ബൂത്തിലെത്താതെ പോയതെന്ന് യുഡിഎഫും തങ്ങളുടെ വോട്ടുകൾ കൃത്യമായി പെട്ടിയിലായിട്ടുണ്ടെന്ന് എൽഡിഎഫും പറയുന്നു. എന്നാൽ യുഡിഎഫ് വോട്ടുകളാണ് കുറഞ്ഞതെന്ന നിലപാടിലാണ് എൻഡിഎ. വന്യമൃഗശല്യം രൂക്ഷമായ പല സ്ഥലങ്ങളിലും വോട്ട് ബഹിഷ്‌കരണ ആഹ്വാനം ഈ തെരഞ്ഞെടുപ്പിൽ ശക്തമായിരുന്നു. യുഡിഎഫ് കേന്ദ്രങ്ങളിൽ ഈ തരത്തിൽ പല വോട്ടുകളും പോൾ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു.

കച്ചകെട്ടിയിറങ്ങിയിട്ടും പോളിങ് ഇടിഞ്ഞു

കഴിഞ്ഞ രണ്ടുതവണ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ഉണ്ടാകാതിരുന്ന കെട്ടുറപ്പോടെയും ചിട്ടയോടെയുമാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പണത്തിനായി മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തി. പ്രമുഖ നേതാക്കളും രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും എത്തിയ വൻ റാലിയാണ് വയനാട്ടിൽ കണ്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിയോജക മണ്ഡലങ്ങളിൽ എംപിമാർക്കു നേരിട്ടു ചുമതല നൽകി. ബൂത്ത് തല കുടുംബസംഗമങ്ങളിൽ വരെ എഐസിസി നേതാക്കൾ നേരിട്ടു പങ്കെടുത്തു. ചിട്ടയായ സ്ക്വാഡ് പ്രവർത്തനങ്ങളും നടന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലേക്കാൾ ഫണ്ടും എത്തിയതായി പ്രവർത്തകർ സമ്മതിക്കുന്നു. കർണാടകയിൽ ജോലിക്കും വിദ്യാഭ്യാസാവശ്യത്തിനും പോയ വോട്ടർമാരെ വരെ നാട്ടിലെത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണു കോൺഗ്രസ് നടത്തിയത്. പോളിങ് കുറ‍ഞ്ഞതു പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ തടസമാകുമോയെന്ന ചോദ്യമാണ് യുഡിഎഫ് ക്യാമ്പിൽ ഉയരുന്നത്.

കൃത്യമായ സംഘടനാ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന എൽഡിഎഫിന് ഇത്തവണ പിഴവുകൾ സംഭവിച്ചു എന്ന വിലയിരുത്തലും ഇടത് പാളയത്തിലുണ്ട്. പലയിടങ്ങളിലും സ്ഥാനാർഥി പര്യടനം പോലും വെട്ടിക്കുറച്ചെന്നാണ് പ്രവർത്തകരുടെ പരിഭവം. പഞ്ചായത്ത് കേന്ദ്രങ്ങളിലും താലൂക്ക് അടിസ്ഥാനത്തിലും കലാശക്കൊട്ട് നടത്തിയിരുന്നെങ്കിലും ഇക്കുറി ബത്തേരിയിൽ എൽഡിഎഫ് കലാശക്കൊട്ടിനിറങ്ങിയില്ല. 2014 ൽ തോറ്റിട്ടും ഹീറോ ആയ സത്യൻ മൊകേരിക്ക് ഇത്തവണ കിട്ടുന്ന വോട്ടിലാണ് ആകാംക്ഷ.

2024 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വൻ മുന്നേറ്റമാണ് വയനാട്ടിൽ നടത്തിയത്. സംസ്ഥാന പ്രസി‍ഡന്‍റ് കെ. സുരേന്ദ്രൻ 1.41 ലക്ഷം വോട്ടുകൾ നേടി. എന്നാൽ ഉപതെരഞ്ഞെടുപ്പിനെ എൻഡിഎ അത്ര കാര്യമാക്കിയിട്ടില്ല. പ്രചാരണരംഗത്തും അത് പ്രകടമായിരുന്നു. ബിജെപിയുടെ ദേശീയനേതാക്കൾ എത്തിയില്ല. ഉപതെരഞ്ഞെടുപ്പുകളിൽ അത്തരം കീഴ്-വഴക്കം ഇല്ല എന്നായിരുന്നു അതിനുള്ള ന്യായീകരണം.

ആദിവാസി ഊരുകളും ബിഷപ്‌സ് ഹൗസുകളിലുമായി പ്രചാരണം കേന്ദ്രീകരിച്ചുവെന്ന വിമർശനം എൻഡിഎ ക്യാമ്പിലുണ്ട്. എന്നാൽ, തങ്ങളുടെ കേഡർ വോട്ടുകൾ ഉറപ്പായും പോൾ ചെയ്‌തിട്ടുണ്ടെന്നും ഇതുവരെ ബിജെപിക്കു വോട്ട് ചെയ്യാതിരുന്നവരുടെ വോട്ടുകൾ ഇക്കുറി കൂടുതലായി ലഭിക്കുമെന്നും എൻഡിഎ നേതാക്കൾ പറയുന്നു.

പ്രിയങ്ക ഗാന്ധിയിലൂടെ യുഡിഎഫ് കുടുംബാധിപത്യത്തിന് ഊന്നൽ നൽകിയെന്ന തോന്നലാണ് വോട്ടർമാരെ ബൂത്തിൽ നിന്ന് അകറ്റിയത്. എൽഡിഎഫ് പ്രചാരണവും നാമമാത്രമായി. ഇതെല്ലാം തങ്ങളെ തുണച്ചുവെന്നാണ് എൻഡിഎ നേതാക്കളുടെ അവകാശവാദം.

എന്തായാലും പെട്ടി പൊട്ടിക്കുമ്പോൾ ക്ഷീണം ചെയ്യുക യുഡിഎഫിനായിരിക്കും. ഇന്ത്യയിലെ തന്നെ കോൺഗ്രസിന്‍റെ സുരക്ഷിത മണ്ഡലമാണ് വയനാട്. പ്രിയങ്ക ഗാന്ധിയുടെ കന്നി അങ്കം കൂടി ആയതോടെ ദേശീയ തലത്തിൽ വലിയ പ്രാധാന്യമാണ് ഈ ഫലത്തിനുള്ളത്. ജയം നൂറ് ശതമാനം ഉറപ്പാണെങ്കിലും അതിൽ മേനി പറയാൻ ഗാന്ധി കുടുംബത്തിന് എന്തെങ്കിലും കാണുമോ എന്നതാണ് വലിയ ചോദ്യം.

Read Also: വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു, ചേലക്കരയിൽ മികച്ച പോളിങ്; ആശങ്കയിൽ മുന്നണികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.