അബുദാബി: ബൗളിങിലും ബാറ്റിങിലും ഒരു പോലെ തിളങ്ങിയാല്‍ ഏത് ടീമിനും അനായാസം ജയിക്കാം. അബുദാബിയിലെ കനത്ത ചൂടിനെ തോല്‍പ്പിച്ച ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിന് രാജസ്ഥാൻ റോയല്‍സിന് എതിരെ എട്ട വിക്കറ്റ് ജയം. അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോലി, ഓപ്പണർ ദേവ്‌ദത്ത് പടിക്കല്‍ എന്നിവരുടെ മികവിലാണ് ബാംഗ്ലൂർ ജയിച്ചുകയറിയത്.
-
Are you thinking what we are thinking? 😉🔝🔜#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvRR pic.twitter.com/gT8DfT7Bx4
— Royal Challengers Bangalore (@RCBTweets) October 3, 2020 " class="align-text-top noRightClick twitterSection" data="
">Are you thinking what we are thinking? 😉🔝🔜#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvRR pic.twitter.com/gT8DfT7Bx4
— Royal Challengers Bangalore (@RCBTweets) October 3, 2020Are you thinking what we are thinking? 😉🔝🔜#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvRR pic.twitter.com/gT8DfT7Bx4
— Royal Challengers Bangalore (@RCBTweets) October 3, 2020
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റൺസെടുത്തു. ബാംഗ്ലൂർ അവസാന ഓവറില്‍ അഞ്ച് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി. ദേവ്‌ദത്ത് പടിക്കല്‍ 63 റൺസെടുത്ത് പുറത്തായി. നായകൻ കോലി 72 റൺസുമായി പുറത്താകാതെ നിന്നു. ആരോൺ ഫിഞ്ച് എട്ട് റൺസെടുത്ത് പുറത്തായപ്പോൾ ഡിവില്ലിയേഴ്‌സ് 12 റൺസെടുത്ത് പുറത്താകാതെ നിന്നു.
-
New points table loading in 3... 2... 1....#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvRR pic.twitter.com/3tqV5QcUZ2
— Royal Challengers Bangalore (@RCBTweets) October 3, 2020 " class="align-text-top noRightClick twitterSection" data="
">New points table loading in 3... 2... 1....#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvRR pic.twitter.com/3tqV5QcUZ2
— Royal Challengers Bangalore (@RCBTweets) October 3, 2020New points table loading in 3... 2... 1....#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvRR pic.twitter.com/3tqV5QcUZ2
— Royal Challengers Bangalore (@RCBTweets) October 3, 2020
രാജസ്ഥാന് വേണ്ടി ഓപ്പണർമാരായ ജോസ് ബട്‌ലർ( 22) സ്റ്റീവൻ സ്മിത്ത് (5), സഞ്ജു സാംസൺ( 4), റോബിൻ ഉത്തപ്പ (17) എന്നിവർ വേഗം മടങ്ങി. യുവതാരങ്ങളായ മഹിപാല്‍ ലോംറോർ, റിയാൻ പരാഗ് എന്നിവർ ചേർന്നാണ് വൻ തകർച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ലോംറോർ 47 റൺസെടുത്തും പരാഗം 16 റൺസെടുത്തും പുറത്തായി. വാലറ്റത്ത് തെവാട്ടിയ (24), ആർച്ചർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബാംഗ്ലൂരിന് വേണ്ടി യൂസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹലാണ് കളിയിലെ കേമൻ. ഇന്നത്തെ ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായി ആർസിബി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. രാജസ്ഥാൻ ആറാമതാണ്.