ETV Bharat / sports

ചെന്നൈയ്‌ക്കെതിരെ ടോസ് നേടിയ ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും

കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ബാംഗ്ലൂര്‍ ആത്മവിശ്വാസത്തിലാണ്.

ipl 2020 latest news  Royal Challengers Bangalore match  Chennai Super Kings match  csk vs rcb  ചെന്നൈ ബാഗ്ലൂര്‍  ഐപിഎല്‍ ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  ഐപിഎല്‍ ഇന്നത്തെ മത്സരം
ചെന്നൈയ്‌ക്കെതിരെ ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും
author img

By

Published : Oct 25, 2020, 3:22 PM IST

ദുബായ്: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ്‌ - ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇസുരു ഉദാനയ്‌ക്ക് പകരം മോയിൻ അലി ബാംഗ്ലൂര്‍ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മറുവശത്ത് രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. ജോഷ് ഹെയ്‌സല്‍വുഡിനും, ഷര്‍ദുല്‍ ഠാക്കൂറിനും പകരക്കാരായി മിച്ചല്‍ സാന്‍റ്നറും, ജാർഖണ്ഡ് ഓൾറൗണ്ടർ മോനും സിങ്ങും ടീമില്‍ ഇടം നേടി. മോനു സിങ്ങിന്‍റെ ആദ്യ ഐപിഎല്‍ മത്സരമാണിത്.

11 കളികളില്‍ നിന്ന് മൂന്ന് വിജയം മാത്രം നേടി ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ലീഗില്‍ നിന്ന് ഏകദേശം പുറത്തായ അവസ്ഥയിലാണ്. മറുവശത്ത് ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. 10 കളികളില്‍ നിന്ന് ഏഴ്‌ ജയം നേടിയ ബാംഗ്ലൂര്‍ 14 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ബാംഗ്ലൂര്‍ ആത്മവിശ്വാസത്തിലാണ്. അവശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും ജയിച്ച് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് ധോണിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.