ETV Bharat / sports

തലയെ വാഴ്‌ത്തി മണ്ണാർക്കാട്ടെ ആരാധകർ; വിസിലടിച്ച് സിഎസ്‌കെ - ഫ്ലക്‌സ് വെച്ച് സിഎസ്‌കെ ഫാന്‍സ് വാര്‍ത്ത

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട്, ചെന്നൈ സൂപ്പര്‍ കിങ്സ് ഫാന്‍സുകാർ വെച്ച ഫ്ലക്‌സ് ക്ലബ് ഒഫീഷ്യല്‍ പേജിലൂടെ ട്വീറ്റ് ചെയ്‌തതോടെ ലോകം മുഴുവനുമുള്ള ചെന്നൈ ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്.

csk fans fix flex news  csk tweet on fans news  ഫ്ലക്‌സ് വെച്ച് സിഎസ്‌കെ ഫാന്‍സ് വാര്‍ത്ത  ഫാന്‍സിനെ കുറിച്ച് ട്വീറ്റ് ചെയ്‌ത് സിഎസ്‌കെ
തല ഫാന്‍സ്
author img

By

Published : Oct 2, 2020, 3:52 PM IST

പിഎല്‍ ചരിത്രത്തില്‍ 10 കളി ജയിച്ച ടീമല്ല 100 കളി ജയിച്ച നായകനാണ് ഞങ്ങള്‍ക്കുള്ളതെന്ന് സിഎസ്‌കെ ഫാന്‍സ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എതിര്‍പ്പണത്തെ സൂപ്പർകിംഗ്‌സ് ഫാന്‍സ് ഫ്ലക്‌സ് വെച്ചപ്പോള്‍ ലോകം കാണുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഫ്ലക്‌സിന്‍റെ ചിത്രം സിഎസ്‌കെ ട്വീറ്റ് ചെയ്‌തതോടെ ലോകം മുഴുവനുമുള്ള ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഈ ഫ്ലക്‌സും വാക്കുകളും സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വൈറലാവുകയാണ്.

ലളിതമായി പറഞ്ഞാല്‍ സൂപ്പര്‍ എന്ന വാക്കുകളോടെയാണ് സിഎസ്‌കെയുടെ ട്വീറ്റ്. മണ്ണാർക്കാട് എതിര്‍പ്പണത്തെ സൂപ്പര്‍ ഫാന്‍സിന് വേണ്ടി വിസിലടിക്കാനും ട്വീറ്റില്‍ പറയുന്നു. സിഎസ്കെയുടെ ട്വീറ്റിന് പിന്നാലെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുക. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള സിഎസ്‌കെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.