ETV Bharat / sports

ഐപിഎല്‍: കപ്പടിക്കാന്‍ പഞ്ചാബിന്‍റെ സിംഹകുട്ടികള്‍ - ഐപിഎല്‍ വാര്‍ത്ത

ശക്തമായ ബാറ്റിങ് ലൈനപ്പാണ് കിങ്സ് ഇലവന്‍ പഞ്ചാബിന്‍റേത്. അതേസമയം സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറുടെ അഭാവവും റണ്‍ വിട്ടുകൊടുക്കുന്ന പേസര്‍ മുഹമ്മദ് ഷമിയുടെ ശീലവും ടീമിന് മറികടക്കേണ്ടതുണ്ട്

kings XI news  ipl news  kl rahul news  gayle news  maxwell news  മാക്‌സ്‌വല്‍ വാര്‍ത്ത  ഗെയില്‍ വാര്‍ത്ത  കെഎല്‍ രാഹുല്‍ വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത  കിങ്സ് ഇലവന്‍ വാര്‍ത്ത
കിങ്സ് ഇലവന്‍
author img

By

Published : Sep 15, 2020, 10:46 PM IST

Updated : Sep 25, 2020, 6:00 PM IST

ങ്കത്തിനുള്ള ആയുധങ്ങളെല്ലാം സംഭരിച്ചാണ് ഇത്തവണ കിങ്സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പൂരത്തിനായി യുഎഇലേക്ക് എത്തിയിരിക്കുന്നത്. എല്ലാ സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാറുള്ള കിങ്‌സ് ഇലവന് പക്ഷേ കിരീടം സ്വന്തമാക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ പുനസംഘടിപ്പിച്ച ടീമാണ് ഇത്തവണത്തേത്. തന്ത്രങ്ങള്‍ മെനയാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ പരിശീലകന്‍റെ വേഷത്തിലുമുണ്ട്. ഐപിഎല്‍ ടീമുകളുടെ പരിശീലകര്‍ക്കിടയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് കുംബ്ലെ. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായിരുന്നു അദ്ദേഹം.

കഴിഞ്ഞ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ക്ലബുകളില്‍ ഒന്നാണ് കിങ്സ് ഇലവന്‍. 26.2 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡല്‍ കോട്രാല്‍, ക്രിസ് ജോര്‍ദാന്‍ എന്നീ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് ടീമില്‍ പുതുതായി എത്തിയത്. ക്രിസ് ഗെയില്‍ ഗെയ്‌ൽ, നിക്കോളാസ് പൂരൻ, ഹാര്‍ഡസ് വിൽജോയ്ൻ, ജിമ്മി നീഷാം എന്നീ വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും കിങ്സ് ഇലവനിലുണ്ട്. ഇവരില്‍ ആരെല്ലാം പ്ലെയിങ് ഇലവനില്‍ സ്ഥിരമായി ഉണ്ടാകുമെന്ന് വരും ദിവസങ്ങളിലെ അറിയാനാകൂ.

വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിക്കാം

ഓപ്പണര്‍മാരായ ക്രിസ് ഗെയിലും കെഎല്‍ രാഹുലും ഉൾപ്പെടുന്ന കിങ്സ് ഇലവന്‍റെ ബാറ്റിങ് ലൈനപ്പ് ശക്തമാണ്. 125 മത്സരങ്ങളില്‍ നിന്നായി ആറ് ഫോറും 28 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 4,484 റണ്‍സാണ് ഗെയിലിന്‍റെ പേരിലുള്ളത്. നിലയുറപ്പിച്ചാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള ബാറ്റ്സ്‌മാനാണ് ഗെയില്‍. പുറത്താകാതെ 175 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ സെഞ്ച്വറി സ്വന്തമാക്കിയ രാഹുലും മികച്ച ഫോമിലാണ്. 67 മത്സരങ്ങളില്‍ നിന്നായി 1977 റണ്‍സാണ് ഈ കര്‍ണാടക താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇവര്‍ക്കൊപ്പം മികച്ച സ്‌ട്രൈക്ക് റേറ്റുള്ള മായങ്ക് അഗര്‍വാള്‍ കൂടി ചേരുന്നതോടെ ബാറ്റിങ്ങില്‍ ടീമിന് മികച്ച തുടക്കം ലഭിക്കും.

മധ്യനിരയില്‍ മാക്‌വെല്ലും പൂരാനും

മധ്യനിരയില്‍ മാക്‌സ്‌വെല്ലും വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പൂരാനും കരുത്തേകും. കിങ്സ് ഇലവന്‍ 2014ൽ മാത്രമാണ് ഫൈനലില്‍ പ്രവേശിച്ചത്. അന്ന് യുഎയില്‍ നടന്ന മത്സരത്തില്‍ ഓസിസ് താരം ഗ്ലെന്‍ മാക്‌സ് വെല്ലിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. സീസണില്‍ മാത്രം 16 മത്സരങ്ങളില്‍ നിന്നും മാക്‌സ്‌വെല്‍ 552 റൺസ് അക്കൗണ്ടില്‍ ചേര്‍ത്തു. ഐപിഎല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 95 റണ്‍സ് സ്വന്തമാക്കിയതും യുഎഇയിലെ മണ്ണിലായിരുന്നു.

ടി20 സ്‌പെഷ്യലിസ്റ്റായ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ഐപിഎല്ലിലേക്കുള്ള തരിച്ചുവരവ് പതിന്‍മടങ്ങ് വീര്യത്തോടെയാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ അനില്‍ കുംബ്ലെ. 10.75 കോടി രൂപക്കാണ് ഓസിസ് താരത്തെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ഇതേവരെ 69 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച മാക്‌സ്‌വെല്‍ ആറ് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 1397 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 91 സിക്‌സുകളും 109 ഫോറുകളും മാക്‌സ്‌വെല്ലിന്‍റെ പേരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനാണ് മധ്യനിരയിലെ ഇന്ത്യന്‍ യുവ താരം. കഴിഞ്ഞ നാല് സീസണുകളിലായി ഐപിഎല്ലിന്‍റെ ഭാഗമായ സര്‍ഫറാസ് 33 മത്സരങ്ങളില്‍ നിന്നായി ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 408 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബിന് വേണ്ടി അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ആശങ്ക ബൗളിങ്ങില്‍

ബൗളിങ്ങിലെ പോരായ്‌മകളാണ് കിങ്സ് ഇലവന് നികത്താന്‍ സാധിക്കാതെ പോയത്. യുഎഇലെ പിച്ചുകള്‍ പൊതുവെ സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ പക്ഷം. ടീമില്‍ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറുടെ അസാന്നിധ്യമാണ് കിങ്‌സ് ഇലവനെ ആശങ്കയിലാക്കുന്നത്. ആര്‍ അശ്വിന്‍ ടീം വിട്ടത് യുഎഇലെ പിച്ചുകളില്‍ ടീമിന്‍റെ പ്രകടനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയേക്കും. അശ്വിന് പകരം മുജീബുര്‍ റഹ്മാന്‍, മുരുഗന്‍ അശ്വിന്‍, കൃഷ്ണപ്പ ഗൗതം, ഗജദീഷ് സുജിത്ത് തുടങ്ങിയവരാണ് കിങ്സ് ഇലവന്‍റെ സ്‌പിന്നര്‍മാരാകാന്‍ സാധ്യതയുള്ളത്.

ഡെത്ത് ഓവറില്‍ കളിക്കാന്‍ മുഹമ്മദ് ഷമിയെ കൂടാതെ പരിചയ സമ്പന്നനായ പേസറുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി. ക്രിസ് ജോര്‍ദാന്‍, ഹാര്‍ഡസ് വില്‍ജോയിന്‍, ഷെല്‍ഡോണ്‍ കോട്രാല്‍ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. കൂടാതെ ഇന്ത്യന്‍ യുവ താരങ്ങളായ അര്‍ഷദീപ് സിങ്, ഇഷാന്‍ പോറല്‍ എന്നിവരും പേസ് പടയുടെ ഭാഗമാകും. ഷമിയുടെ റണ്‍ വഴങ്ങുന്ന ശീലവും പഞ്ചാബിന് മറികടക്കേണ്ടതുണ്ട്.

ആദ്യ മത്സരം ഡല്‍ഹിക്കെതിരെ

സെപ്‌റ്റംബര്‍ 20ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് കിങ്സ് ഇലവന്‍റെ ആദ്യ മത്സരം. സെപ്റ്റംബര്‍ 24ന് വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ നേരിടും. ഇരു മത്സരങ്ങള്‍ക്കും ദുബായി വേദിയാകും. കിങ്സ് ഇലവന്‍റെ മൂന്നാമത്തെ മത്സരത്തിന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയാകും. സെപ്‌റ്റംബര്‍ 27ന് നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.