ETV Bharat / sports

ആ വേദന എനിക്കറിയാം; ക്യാച്ചിന് പിന്നാലെ സഞ്ജുവിന് വീണ്ടും സച്ചിന്‍റെ ട്വീറ്റ്

author img

By

Published : Oct 1, 2020, 7:11 PM IST

സീസണില്‍ രണ്ടാമത്തെ തവണയാണ് സച്ചിന്‍ സഞ്ജുവിനെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്യുന്നത്

sachin on sanju news  catch of sanju news  IPL 2020  IPL 2020 news  IPL 2020 UAE  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 യുഎഇ  സഞ്ജുവിനെ കുറിച്ച സച്ചിന്‍ വാര്‍ത്ത  സഞ്ജുവിന്‍റെ ക്യാച്ച് വാര്‍ത്ത
സഞ്ജു

ദുബായ്: കൊല്‍ക്കത്തക്ക് എതിരായ ക്യാച്ചിലൂടെ കയ്യടി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലിലെ സെന്‍സേഷനായി മാറുകയാണ്. ക്യാച്ച് സ്വന്തമാക്കിയെങ്കിലും ഗ്രൗണ്ടില്‍ മലര്‍ന്നടിച്ച് വീണ സഞ്ജു അല്‍പ്പനേരം അവിടെ ഇരുന്ന ശേഷമാണ് വീണ്ടും കളിയില്‍ സജീവമായത്. ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ വിക്കറ്റാണ് രാജസ്ഥാന് വേണ്ടി സഞ്ജു സ്വന്തമാക്കിയത്. സഞ്ജുവിന്‍റെ ആ അനുഭവത്തെ തന്‍റെ ഫീല്‍ഡിലെ അനുഭവവുമായാണ് സച്ചിന്‍ താരതമ്യപ്പെടുത്തിയത്.

  • Brilliant catch by @IamSanjuSamson!

    I know how much it hurts when you bang your head like this on the ground. I experienced it in the 1992 World Cup in our match against the WI when I took a catch. #IPL2020 #RRvKKR

    — Sachin Tendulkar (@sachin_rt) September 30, 2020 " class="align-text-top noRightClick twitterSection" data=" ">

സഞ്ജു സാംസണ്‍ വക ഉജ്വലമായ ഒരു ക്യാച്ച്. ഇത്തരത്തില്‍ തല പിന്നില്‍ പോയി ഇടിക്കുമ്പോള്‍ എന്തുമാത്രം വേദനിക്കുമെന്ന് എനിക്കറിയാം. 1992ല്‍ വെസ്റ്റ്ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ ഇത്തരമൊരു ക്യാച്ച് എടുത്തപ്പോള്‍ ഇതേ വേദന ഞാനും അനുഭവിച്ചതാണ്. സച്ചിന്‍ ട്വീറ്റ് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് ആരാധകന്‍ പങ്കുവെച്ച ദൃശ്യങ്ങളും സച്ചിന്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തി.

സീസണില്‍ രണ്ടാമത്തെ തവണയാണ് സച്ചിന്‍ സഞ്ജുവിനെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്യുന്നത്. നേരത്തെ ചെന്നൈക്ക് എതിരെ അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സെടുത്തപ്പോഴായിരുന്നു സച്ചിന്‍റെ ട്വീറ്റ്.

കൂടുതല്‍ വായനക്ക്: മിന്നും പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ദൈവത്തിന് നന്ദി പറഞ്ഞ് സഞ്ജു

കൊല്‍ക്കത്തക്ക് എതിരെ ദുബായില്‍ നടന്ന മത്സരത്തിലെ 18ാം ഓവറിലെ അവസാന പന്തിലാണ് സഞ്ജുവിന്‍റെ ക്യാച്ച്. മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും ഫീല്‍ഡിലെ പ്രകടനത്തിലൂടെ സഞ്ജു വീണ്ടും ആരാധകരുടെ മനസില്‍ കയറിപറ്റിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു പക്ഷേ കഴിഞ്ഞ മത്സരത്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായിരുന്നു.

ശനിയാഴ്‌ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.