ETV Bharat / sports

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബോളിങ്ങ് തെരഞ്ഞെടുത്തു; ഇത് ജീവന്‍മരണ പോരാട്ടം - ഹൈദരാബാദ് vs ബാംഗ്ലൂർ ഇന്ന്

ഇന്ന് ജയിക്കുന്ന ടീം ഡൽഹി ക്യാപ്പിറ്റൽസുമായി ഫൈനൽ ബെർത്തിനായി ഏറ്റുമുട്ടും

IPL 2020  Sunrisers Hyderabad vs Royal Challengers Bangalore  ipl 2020 playoff race  ഹൈദരാബാദ് vs ബാംഗ്ലൂർ ഇന്ന്  ഐപിഎൽ 2020 യൂഎഇ
ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബോളിങ്ങ് തെരഞ്ഞെടുത്തു; ഇത് ജീവന്‍മരണ പോരാട്ടം
author img

By

Published : Nov 6, 2020, 7:17 PM IST

അബുദാബി: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബോളിങ്ങ് തെരഞ്ഞെടുത്തു. ഇന്ന് തോൽക്കുന്ന ടീം ടൂർണമെന്‍റിൽ നിന്ന് പുറത്താകും. ജയിക്കുന്ന ടീം ക്വാളിഫയറിൽ മുംബൈയോടു തോറ്റ ഡൽഹിയുമായി ഫൈനൽ ബെർത്തിനായി ഏറ്റുമുട്ടും.

മികച്ച ഫോമിലാണ് ഡേവിഡ് വാർണർ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ മുംബൈയെയും ബാംഗ്ലൂരിനെയും ഡൽഹിയെയും തോൽപ്പിച്ചാണ് അവർ എലിമിനേറ്ററിൽ ഇറങ്ങുന്നത്. വാർണർ- സാഹാ ഓപ്പണിങ്ങ് സഖ്യമാണ് ഹൈദരാബാദിന്‍റെ കരുത്ത്.

തുടർച്ചയായി നാലു കളികൾ തോറ്റെത്തുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്‍റെ നില പരുങ്ങലിലാണ്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും സ്ഥിരത കാട്ടാത്തതാണ് ബാംഗ്ലൂരിന്‍റെ പ്രധാന തലവേദന. ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് കളിക്കുന്ന ബാംഗ്ലൂരിന് ഇന്നത്തെ മത്സരത്തിലെ ഓരോ നീക്കവും ജീവന്‍മരണ പോരാട്ടമായി മാറും.

ഹൈദരാബാദിനും ബാംഗ്ലൂരിനും ജീവന്‍മരണ പോരാട്ടം; തോല്‍ക്കുന്ന ടീം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.