ETV Bharat / sports

കലാശപ്പോരിന് ദുബായ്; മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍

സീസണില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്ക് ഒപ്പമായിരുന്നു

ഐപിഎല്‍ വാര്‍ത്ത  മുംബൈക്ക് കിരീടം വാര്‍ത്ത  ഡല്‍ഹിക്ക് കിരീടം വാര്‍ത്ത  ipl news  mumbai crowned news  delhi crowned news
ഐപിഎല്‍
author img

By

Published : Nov 9, 2020, 8:23 PM IST

ദുബായ്: 13ാം സീസണിലെ ഐപിഎല്‍ കിരീടം ആര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദുബായില്‍ ചൊവ്വാഴ്‌ച രാത്രി 7.30ന് നടക്കുന്ന കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടും. സീസണിലെ ആദ്യഘട്ടം മുതല്‍ മേല്‍ക്കൈ സ്വന്തമാക്കാന്‍ സാധിച്ച ടീമുകളാണ് മുംബൈയും ഡല്‍ഹിയും. സീസണ്‍ പാതിവഴിയില്‍ എത്തിയതോടെ ഡല്‍ഹിക്ക് ലഭിച്ച മുന്‍തൂക്കം നഷ്‌ടമായെങ്കിലും പിന്നീടവര്‍ക്ക് തിരിച്ചുവരവ് സാധ്യമായി. ഹൈദരാബാദിന് എതിരായ ക്വാളിഫയറില്‍ 17 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയാണ് ഡല്‍ഹി ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് സ്വന്തമാക്കിയത്.

ക്വാളിഫയറിന് മുമ്പ് ടീം അഴിച്ച് പണിയാനുള്ള നീക്കം ഡല്‍ഹിക്ക് തുണയായി. പൃഥ്വി ഷാക്ക് പകരം മാര്‍ക്കസ് സ്റ്റോണിയസിനെ ഓപ്പണറാക്കാനുള്ള തീരുമാനം ടീമിന് ഗുണം ചെയ്‌തു. നിര്‍ണായക മത്സരത്തില്‍ 27 പന്തില്‍ 38 റണ്‍സെടുത്ത സ്റ്റോണിയസ് ഡല്‍ഹിക്ക് നല്ല തുടക്കമാണ് നല്‍കിയത്. ഹിറ്റ്‌മെയര്‍ ഉള്‍പ്പെടെ അവസരത്തിനൊത്ത് ഉയര്‍ന്നതും ടീമിന് തുണയായി. പേസര്‍ കാസിഗോ റബാദ നയിക്കുന്ന ഡല്‍ഹിയുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും ഇതിനകം മോശമല്ലാത്ത ഫോം കൈവരിച്ചിട്ടുണ്ട്. എതിരാളികളെ കറക്കി വീഴ്‌ത്താന്‍ ആര്‍ അശ്വിനും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ റബാദയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മാര്‍ക്കസ് സ്റ്റോണിയും ഡല്‍ഹിക്ക് തുണയായി. സീസണില്‍ ഇതിനകം 29 വിക്കറ്റുകളാണ് റബാദ സ്വന്തമാക്കിയത്. ആന്‍ട്രിച്ച് നോട്രിജെ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവരും ഡല്‍ഹിയുടെ പ്രതിരോധം ശക്തമാക്കും.

മറുഭാഗത്ത് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇതിനകം കപ്പ് അര്‍ഹിക്കുന്ന ടീമെന്ന അംഗീകാരം നേടിയവരാണ്. ലീഗ് തലത്തില്‍ ഒന്നാമതായി പ്ലേ ഓഫില്‍ പ്രവേശിച്ച മുംബൈ ആദ്യ ക്വാളിഫയറില്‍ ജയിച്ച് ഫൈനലില്‍ പ്രവേശിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരിക പ്രകടനമാണ് മുംബൈ പുറത്തെടുക്കുന്നത്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ മുംബൈയുടെ ബാറ്റിങ് നിരയില്‍ ഇതേവരെ നടന്ന മത്സരങ്ങളില്‍ ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഹിറ്റ്മാനും ക്വിന്‍റണ്‍ ഡികോക്കും കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും അടങ്ങുന്നതാണ് മുംബൈയുടെ ലോകോത്തര ബാറ്റിങ് നിര. ഏത് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള ബാറ്റ്സ്‌മാന്‍മാരാണ് ഇവര്‍. സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചാഹര്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവും മുംബൈയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പോള്ളാര്‍ഡും ചേര്‍ന്ന മധ്യനിരയാണ് മുംബൈയുടെ ശക്തി.

ട്രെന്‍ഡ് ബോള്‍ട്ടും ജസ്‌പ്രീത് ബുമ്രയും ചേര്‍ന്നുള്ള മുംബൈയുടെ പേസ് ആക്രമണത്തെ അതിജീവിക്കാന്‍ ഡല്‍ഹിക്കാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സീസണില്‍ 27 വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇതിനകം കളി ജയിപ്പിക്കാന്‍ തക്ക ഫോമിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു.

സീസണില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്ക് ഒപ്പമായിരുന്നു. മൂന്ന് തവണയും ആധികാരിക ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഈ മുന്‍തൂക്കം ഫൈനലിലും ലഭിച്ചാല്‍ മുംബൈക്ക് ജയം ഉറപ്പാക്കാനാകും. അതേസമയം പ്രവചനങ്ങള്‍ക്ക് അതീതമായ കുട്ടി ക്രിക്കറ്റില്‍ കിരീടം പ്രതീക്ഷിച്ചാണ് ഡല്‍ഹി ഇറങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.