ഹൈദരാബാദ്: 2016 ഐപിഎല്‍ ലേലത്തില്‍ തങ്ങള്‍ക്ക് ലഭിച്ച തുക കൊവിഡിനെതിരെയുള്ള പോരാട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് എ ബി ഡിവില്ലിയേഴ്സും വിരാട് കോലിയും. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിന് സഹായം നല്‍കാനാണ് തുക ഉപയോഗിക്കുക.
- " class="align-text-top noRightClick twitterSection" data="
">
2016 ഐപിഎല്ലില്‍ ഗുജാത്തിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്സ് താരങ്ങളായ ഇരുവരും കളിച്ചത്. ഇരുവരും ചേര്‍ന്ന് 229 റണ്‍സാണ് നേടിയത്. ഇത് ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന പങ്കാളിത്ത റണ്‍സാണ്. ഇരുവരും സെഞ്ച്വറികള്‍ നേടിയിരുന്നു.
ക്രിക്കറ്റ് എനിക്ക് അവിശ്വസനീയമായ നിരവധി ഓർമ്മകൾ തന്നിട്ടുണ്ട് - 2016 ൽ ഗുജറാത്ത് ലയൺസിനെതിരെ ആർസിബിക്ക് വേണ്ടി കളിക്കുന്ന വിരാട് കോഹ്‌ലിയുമായുള്ള പങ്കാളിത്തം ഏറ്റവും വിലപ്പെട്ടതാണ്, ഡിവില്ലിയേഴ്സ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതി.
കൊവിഡ് മൂലം ആഗോള പ്രതിസന്ധിയിലാണെന്ന് മനസിലാക്കുന്നു. അതിനാല്‍ ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഡിവില്ലിയേഴ്സ് പറയുന്നു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമായാണ് ഈ തുക ഉപയോഗിക്കുക.