ഐപിഎല്ലില്‍ മത്സരങ്ങള്‍ക്കിടെ ടീമുകള്‍ ഫീല്‍ഡര്‍മാരെ പകരമിറക്കുന്ന തന്ത്രത്തിനെതിരെ രംഗത്തെത്തി ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകന്‍ മുഹമ്മദ് കൈഫ്.പരിക്കൊന്നുമില്ലെങ്കിലും ചില ടീമുകള്‍ പ്ലേയിംഗ് ഇലവനിലെ മോശം ഫീല്‍ഡര്‍മാരെ മാറ്റി ടീമിലെ മികച്ച ഫീല്‍ഡര്‍മാരെ പകരക്കാരായി ഇറക്കുന്നത് ഐപിഎല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കൈഫ് പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്സിനെതിരായ മത്സരത്തിൽ ഡൽഹിക്കെതിരെ ഇത്തരത്തിലുള്ള സംഭവമുണ്ടായതിനെ തുടർന്നാണ് കൈഫ് ഇതിനെതിരെ ശബ്ദമുയർത്തിയത്. കൊല്‍ക്കത്തയുടെ പിയൂഷ് ചൗള തന്റെ നാലോവര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് പോയതും പകരം റിങ്കു സിംഗ് ഫീല്‍ഡിംഗിന് ഇറങ്ങുകയുമായിരുന്നു. പിയൂഷ് ചൗളയേക്കാള്‍ മികച്ച ഫീല്‍ഡറാണ് യുവതാരമായ റിങ്കു സിംഗ്. ഇതുവഴി ഫീല്‍ഡിംഗ് ടീമിന് ഗുണമാണ് ലഭിക്കുക.
കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലും സമാനമായ സംഭവമുണ്ടായതായി കൈഫ് വ്യക്തമാക്കി. ബാറ്റിംഗിനിടെ ഗ്ലൗസില്‍ പന്തുകൊണ്ട് പരിക്കേറ്റെന്ന കാരണത്താല്‍ സര്‍ഫ്രാസ് ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. ഫീൽഡിംഗിൽ പുറകോട്ടായ താരത്തിന് പകരം ടീമിലെ മികച്ച ഫീൽഡറായ കരുണ്‍ നായരാണ് പകരക്കാരനായി ഇറങ്ങിയത്. സര്‍ഫ്രാസിന്റെ പരിക്ക് ഗുരുതരമാണോ സാരമുള്ളതാണോ എന്നുപോലും സംശയമുണ്ട്. ഇത്തരം മാറ്റങ്ങള്‍ നല്ലതല്ലെന്നാണ് എന്‍റെഅഭിപ്രായം. ഇക്കാര്യം അമ്പയര്‍മാരുടെയും ശ്രദ്ധയില്‍ എത്തിക്കുമെന്നുംകൈഫ് പറഞ്ഞു.