ഐപിഎല്ലിൽ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുക്കുകയായിരുന്നു.
ക്രിസ് ഗെയിലിന്‍റെ പറത്താകാതെ നേടിയ 99 റൺസ് പ്രകടനമാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഒരു വശത്ത് ക്രിസ് ഗെയില്‍ അടിച്ച് തകര്‍ത്തപ്പോൾ മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി കിങ്സ് ഇലവന്‍റെ സ്കോറിംഗ് വേഗം കുറക്കാൻ ആർസിബിക്കായി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച് ഗെയിൽ ടീമിന് ഭേദപ്പെട്ട സ്കോർ നേടിക്കൊടുക്കുകയായിരുന്നു. പഞ്ചാബിന് ലഭിച്ച മികച്ച തുടക്കം മുതലെടുക്കാൻ കെഎല്‍ രാഹുല്‍(18), മായങ്ക് അഗര്‍വാൾ(15), സര്‍ഫ്രാസ് ഖാന്‍(15) എന്നിവർക്ക് സാധിച്ചില്ല.
ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചാഹല്‍ നാലോവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റും മോയിന്‍ അലി 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. ചാഹലും മോയിന്‍ അലിയും മധ്യ ഓവറുകളില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോൾ പേസ് ബൗളര്‍മാരെല്ലാം റൺസ് വഴങ്ങുന്നതിൽ ഒരു മടിയും കാട്ടിയില്ല. ഉമേഷ് യാദവ് നാലോവറില്‍ 42 റണ്‍സും മുഹമ്മദ് സിറാജ് 54 റണ്‍സ് വഴങ്ങി. നാലോവില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സൈനി പേസ് ബൗളര്‍മാരില്‍ മികച്ചു നിന്നു.