ETV Bharat / sports

പഞ്ചാബിനെതിരെ കൊൽക്കത്തക്ക് 184 റൺസ് വിജയലക്ഷ്യം - കിങ്സ് ഇലവൻ പഞ്ചാബ്

സാം കറാന്‍റെയും നിക്കോളാസ് പുരാന്‍റെയും തകർപ്പൻ ഇന്നിംഗ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. കൊൽക്കത്തക്കായി മലയാളി താരം സന്ദീപ് വാര്യർ രണ്ട് വിക്കറ്റെടുത്തു

ഐപിഎൽ
author img

By

Published : May 3, 2019, 10:01 PM IST

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 184 റൺസ് വിജയലക്ഷ്യം. തുടക്കത്തിൽ പതറിയ പഞ്ചാബിന് സാം കറാന്‍റെയും (55) നിക്കോളാസ് പുരാന്‍റെയും (48) ഇന്നിംഗ്സാണ് മികച്ച സ്കോർ നേടാൻ സഹായിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തകർച്ചയോടെയായിരുന്നു തുടക്കം. 22 റൺസെടുക്കുന്നതിനിടെ കിങ്സ് ഇലവന്‍റെ രണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാൻമാരും കൂടാരം കയറി. ക്രിസ് ഗെയിലിനെയും കെഎൽ രാഹുലിന്‍റെയും വിക്കറ്റെടുത്ത മലയാളീ താരം സന്ദീപ് വാര്യറാണ് കൊൽക്കത്തക്ക് ബ്രേക്ക് ത്രൂ നൽകിയത്. തകർച്ചയിൽ നിന്നും പഞ്ചാബിനെ മായങ്ക് അഗർവാളും (36) നിക്കോളാസ് പുരാനും (48) കരകയറ്റി. ഇരുവരും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ പഞ്ചാബിന്‍റെ സ്കോർ വേഗത്തിൽ നീങ്ങി. 11 ഓവറിൽ 91 റൺസ് എന്നനിലയിൽ എത്തിയപ്പോൾ പുരാനെ പുറത്താക്കി നിതീഷ് റാണ പഞ്ചാബിനെ സമ്മർദത്തിലാക്കി. 14-ാം ഓവറിൽ അഗർവാൾ റൺ ഔട്ട്. പിന്നീട് ഒന്നിച്ച മന്ദീപ് സിങും (25) സാം കറാനും കിങ്സ് ഇലവനെ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളിൽ കറാൻ (55) തകർത്തടിച്ചപ്പോൾ പഞ്ചാബ് 183 എന്ന മികച്ച സ്കോറിലെത്തി.

കൊൽക്കത്തക്കായി മലയാളീതാരം സന്ദീപ് വാര്യർ നാലോവറിൽ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ ഹാരി ഗർണെ, ആന്ദ്രേ റസൽ, നിതീഷ് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.