കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ശിഖർ ധവാൻ ബാറ്റുകൊണ്ട് വിസ്മയം തീർത്തപ്പോൾ ഈഡൻ ഗാർഡൻസില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് കൊല്‍ക്കത്ത നേരിട്ടത്.
-
That's that from the Eden Gardens as @SDhawan25 (97*) anchors the @DelhiCapitals to a 7-wkt victory 👌👏#KKRvDC pic.twitter.com/y622siEqWB
— IndianPremierLeague (@IPL) April 12, 2019 " class="align-text-top noRightClick twitterSection" data="
">That's that from the Eden Gardens as @SDhawan25 (97*) anchors the @DelhiCapitals to a 7-wkt victory 👌👏#KKRvDC pic.twitter.com/y622siEqWB
— IndianPremierLeague (@IPL) April 12, 2019That's that from the Eden Gardens as @SDhawan25 (97*) anchors the @DelhiCapitals to a 7-wkt victory 👌👏#KKRvDC pic.twitter.com/y622siEqWB
— IndianPremierLeague (@IPL) April 12, 2019
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 178 റൺസ് നേടി. 65 റൺസ് നേടിയ യുവതാരം ശുഭ്മാൻ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. റസ്സല്‍ 21 പന്തില്‍ നിന്ന് 45 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 97 റൺസെടുത്ത ശിഖർ ധവാന്‍റെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിക്ക് നിർണായകൻ ജയം സമ്മാനിച്ചത്. പൃഥി ഷായും(14), നായകൻ ശ്രേയസ് അയ്യരും(ആറ്) കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും റിഷഭ് പന്ത് എത്തിയതോടെ കളിമാറി. 46 റൺസെടുത്ത് പുറത്തായ പന്ത് ധവാന് മികച്ച പിന്തുണ നല്‍കി. 63 പന്തില്‍ നിന്ന് പതിനൊന്ന് ബൗണ്ടറിയും രണ്ട് സിക്സുമടക്കമായിരുന്നു ശിഖർ ധവാൻ തന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറയ 97 റൺസിലേക്ക് എത്തിയത്. കോളിൻ ഇൻഗ്രാം ആറ് പന്തില്‍ നിന്ന് 14 റൺസ് നേടി ടീമിന്‍റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചു.
തുടർച്ചയായ രണ്ടാം ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് സ്വന്തമാക്കിയത്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി ഡല്‍ഹി നാലാം സ്ഥാനത്തേക്ക് കുതിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്കും ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുകളുണ്ട്.