വില്ലിങ്ടണ്‍: ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബിജെ വാട്ട്‌ലിങ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പന്‍റെ ഫൈനലിന് ശേഷം പാഡഴിക്കാനാണ് വാട്ട്‌ലിങ്ങിന്‍റെ തീരുമാനം. ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനാണ് വാട്ട്‌ലിങ്. 73 ടെസ്റ്റുകളില്‍ നിന്നായി 3773 റണ്‍സാണ് വാട്ട്‌ലിങ് അടിച്ചുകൂട്ടിയത്. പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ വാട്ട്‌ലിങിന്‍റെ അക്കൗണ്ടില്‍ എട്ട് സെഞ്ച്വറിയും 19 അര്‍ദ്ധസെഞ്ച്വറിയുമുണ്ട്. കിവീസിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കൂടാതെ 28 ഏകദിനങ്ങളിലും അഞ്ച് ടി20യിലും വാട്‌ലിങ് പാഡണിഞ്ഞു.
ശരിയായ സമയത്താണ് വിരമിക്കുന്നതെന്നും വാട്ട്ലിങ് പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കാനായത് ബഹുമതിയായി കണക്കാക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഓരോ നിമിഷവും ടീം അംഗങ്ങള്‍ക്കൊപ്പം ആസ്വദിക്കാനായി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്നു. ഒപ്പം നിന്ന കുടുംബാംഗങ്ങള്‍ക്ക് നന്നി പറയുന്നതായും വാട്ട്‌ലിങ് കൂട്ടച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: ബി ടീം എന്നത് പേര് മാത്രം, ലങ്ക കണ്ടറിയണം ഈ എ ക്ലാസ് താരങ്ങളെ...
ഇന്ത്യക്കെതിരെ 2014ല്‍ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ വാട്ട്‌ലിങ് ബ്രണ്ടന്‍ മക്കല്ലവുമായി ചേര്‍ന്ന് 362 റണ്‍സിന്‍റ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. വാട്‌ലിങ്ങിന്റെ കരിയറിലെ മികച്ച പാര്‍ട്ട്‌ണര്‍ഷിപ്പുകളില്‍ ഒന്നാണിത്. പുറത്താകാതെ 205 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2019ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് കിവീസ് ബാറ്റ്‌സ്‌മാന്‍ ഡബില്‍ സെഞ്ച്വറി തികച്ചത്.