ETV Bharat / sports

കോലി തിരിച്ചെത്തി; സെഞ്ച്വറി കാത്തിരിപ്പ് നീളുമോ - kohli with century news

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ 2008ലും 2019ലുമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒരു കലണ്ടര്‍ വര്‍ഷം ഒരു സെഞ്ച്വറിപോലും നേടാന്‍ സാധിക്കാതെ പോയത്

കോലിക്ക് സെഞ്ച്വറി വാര്‍ത്ത  കോലി തിരിച്ചെത്തി വാര്‍ത്ത  kohli with century news  kohli come back news
കോലി
author img

By

Published : Feb 3, 2021, 8:59 PM IST

ചെന്നൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറിക്കായുള്ള നീണ്ട കാത്തിരിപ്പിന് ചെന്നൈയില്‍ അവസാനമാകുമോ. ഒരു വര്‍ഷമായി കോലിയുടെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നിട്ട്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം നടന്ന മത്സരങ്ങളില്‍ ഒരു സെഞ്ച്വറി പോലും അടിക്കാതിരുന്ന കോലി അവസാനമായി കൊല്‍ക്കത്തിയലാണ് സെഞ്ച്വറി പ്രകടനം പുറത്തെടുത്തത്. 2019 നവംബറില്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ടീം ഇന്ത്യയുടെ പ്രഥമ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശാണ് കോലിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. ആദ്യ ഇന്നങ്സില്‍ 194 പന്തില്‍ നിന്നും സെഞ്ച്വറിയോടെ കോലി 136 റണ്‍സ് അടിച്ചുകൂട്ടിയ മത്സരത്തില്‍ ഇന്നിങ്സിനും 46 റണ്‍സിനും ടീം ഇന്ത്യ ജയിച്ചു.

കരിയറില്‍ രണ്ട് തവണ മാത്രമാണ് കോലി ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. 2019ലും 2008ലും. ഇത്തവണ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ പരമ്പര ആരംഭിക്കുമ്പോള്‍ കരിയറിലെ 71ാമത്തെ സെഞ്ച്വറിയാകും കോലി സ്വന്തമാക്കുക. 87 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 27 സെഞ്ച്വറിയും 23 അര്‍ദ്ധസെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. 150 ഇന്നിങ്സുകളെന്ന നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് മൂന്ന് ഇന്നിങ്സുകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ മതി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള അഡ്‌ലെയ്‌ഡ് ടെസ്റ്റിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അവസാനമായി കളിച്ചത്. അഡ്‌ലെയ്‌ഡില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി 78 റണ്‍സ് മാത്രമാണ് കോലിക്ക് സ്വന്തമാക്കാനായത്. മത്സരത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.