ലണ്ടന്‍: ബര്‍മിങ്ഹാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് 303 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ന്യൂസിലന്‍ഡിന് എതിരെ ഏഴ് വിക്കറ്റ് 258 റണ്‍സിന് എന്ന നിലയില്‍ രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. രണ്ടാം ദിനം 45 റണ്‍സ് കൂടിയെ ആതിഥേയര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചുള്ളൂ.
81 റണ്‍സെടുത്ത ഡ്വാന്‍ ലോറന്‍സ് പുറത്താകാതെ നിന്നു. 41 റണ്‍സെടുത്ത മാര്‍ക്ക് വുഡിന്‍റെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യം ആതിഥേയര്‍ക്ക് നഷ്‌ടമായത്. ആദ്യ ദിനം 81 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സ് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു.
-
ALL OUT ☝️
— ICC (@ICC) June 11, 2021 " class="align-text-top noRightClick twitterSection" data="
New Zealand have bowled England out for 303!
Dan Lawrence remains unbeaten on 81, four wickets for Trent Boult.#ENGvNZ | https://t.co/liHAVUEHks pic.twitter.com/QCEWyqB1j8
">ALL OUT ☝️
— ICC (@ICC) June 11, 2021
New Zealand have bowled England out for 303!
Dan Lawrence remains unbeaten on 81, four wickets for Trent Boult.#ENGvNZ | https://t.co/liHAVUEHks pic.twitter.com/QCEWyqB1j8ALL OUT ☝️
— ICC (@ICC) June 11, 2021
New Zealand have bowled England out for 303!
Dan Lawrence remains unbeaten on 81, four wickets for Trent Boult.#ENGvNZ | https://t.co/liHAVUEHks pic.twitter.com/QCEWyqB1j8
also read: 'ആര്‍പ്പോ....യൂറോ....; ലോകം ഇനി കാല്‍പ്പന്തിലേക്ക്, ഇന്ന് കിക്കോഫ്
ന്യൂസിലന്‍ഡിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്‍ട്രി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. സ്‌പിന്നര്‍ അജാസ് പട്ടേല്‍ ഒന്നും നെയില്‍ വാങ്ങര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ലോഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചരുന്നു.