ETV Bharat / sports

സെന്‍ട്രല്‍ കോണ്‍ട്രാക്‌ടുമായി ബിസിസിഐ ; പേസര്‍ സിറാജ് ഉള്‍പ്പെടെ സംഘത്തില്‍ - siraj and the bcci news

കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായത്.

സിറാജും ബിസിസിഐയും വാര്‍ത്ത  ബിസിസിഐ കോണ്‍ട്രാക്‌ട് വാര്‍ത്ത  siraj and the bcci news  bcci contract news
ടീം ഇന്ത്യ
author img

By

Published : Apr 15, 2021, 11:03 PM IST

മുംബൈ: ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്‌ട് സ്വന്തമാക്കി പേസ് സെന്‍സേഷന്‍ മുഹമ്മദ് സിറാജ്. ഇന്ത്യന്‍ ടീമിലെ പുതുമുഖം മുഹമ്മദ് സിറാജും ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും എ ഗ്രേഡ് സ്വന്തമാക്കി. ബി ഗ്രേഡ് താരമായ ഹര്‍ദിക് പാണ്ഡ്യ ഇത്തവണ എ ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെട്ടു.

അതേസമയം ഏ ഗ്രേഡ് താരമായ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ബിസിസിഐ ബി ഗ്രേഡിലേക്ക് തരം താഴ്‌ത്തി. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് സി ഗ്രേഡ് കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. മനീഷ് പാണ്ഡെ കേദാര്‍ ജാദവ് എന്നിവര്‍ പട്ടികയില്‍ ഇടം നേടിയില്ല.

വിരാട് കോലി, രോഹിത് ശര്‍മ, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ എപ്ലസ് ഗ്രേഡ് നിലനിര്‍ത്തി. എപ്ലസ് ഗ്രേഡുള്ളവര്‍ക്ക് ഏഴും എ ഗ്രേഡുള്ളവര്‍ക്ക് അഞ്ചും ബി ഗ്രേഡുള്ളവര്‍ക്ക് മൂന്നും സി ഗ്രേഡുള്ളവര്‍ക്ക് ഒരു കോടി വീതവുമാണ് ബിസിസിഐ നല്‍കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.