ന്യൂഡല്‍ഹി: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വീണ്ടും ടെസ്റ്റ് മത്സരത്തിന്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് മത്സരം കളിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത് ബിസിസിഐയുടെ ഭാഗത്ത് നിന്നാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായാകും മത്സരം.
-
On the occasion of #InternationalWomensDay, I’m pleased to announce that #TeamIndia @BCCIWomen will play a one-off Test match against @ECB_cricket later this year. The women in blue will be donning the whites again 🙏🏻 🇮🇳
— Jay Shah (@JayShah) March 8, 2021 " class="align-text-top noRightClick twitterSection" data="
">On the occasion of #InternationalWomensDay, I’m pleased to announce that #TeamIndia @BCCIWomen will play a one-off Test match against @ECB_cricket later this year. The women in blue will be donning the whites again 🙏🏻 🇮🇳
— Jay Shah (@JayShah) March 8, 2021On the occasion of #InternationalWomensDay, I’m pleased to announce that #TeamIndia @BCCIWomen will play a one-off Test match against @ECB_cricket later this year. The women in blue will be donning the whites again 🙏🏻 🇮🇳
— Jay Shah (@JayShah) March 8, 2021
ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത് ആറ് വര്‍ഷം മുമ്പ് 2014 നവംബറില്‍ ദക്ഷിണാഫ്രിക്കെതിരെയാണ്. അന്ന് മൈസൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ജയം സ്വന്തമാക്കി. ഇതിന് ശേഷം മൂന്ന് തവണ മാത്രമാണ് വനിതാ ടീമുകള്‍ ടെസ്റ്റില്‍ നേര്‍ക്കുനേര്‍വന്നത്. മൂന്ന് തവണയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു മത്സരം.
അവസാനമായി ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റ് മത്സരം കളിച്ചത് 2014 ഓഗസ്റ്റിലാണ്. അന്ന് മിതാലി രാജ് പുറത്താകാതെ 50 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആറ് റണ്‍സിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കി. മുമ്പ് 13 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ രണ്ടും ഇംഗ്ലണ്ട് ഒരു തവണയുമാണ് ജയിച്ചത്.