വെല്ലിങ്ടണ്‍ : കൊവിഡ് സാഹചര്യം മുൻനിർത്തി ഇന്ത്യയുടെ പര്യടനത്തിൽ മാറ്റം വരുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ഈ വർഷം അവസാനം നടത്താനിരുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് മാറ്റിവച്ചത്.
നീട്ടിവച്ച പരമ്പര, ഓസ്ട്രേലിയയിൽ 2022 ൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം. 2023 ലോകകപ്പിനുള്ള സൂപ്പർ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട മത്സരങ്ങൾക്കായാണ് ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ സന്ദർശനം നടത്താനിരുന്നത്.
ALSO READ: ഒടുവില്‍ കോലി സമ്മതിച്ചു, അമിത ജോലിഭാരമുണ്ട്; ലോകകപ്പിന് ശേഷം ടി20 നായക സ്ഥാനമൊഴിയും
പുതിയ ഫിക്സ്ചറുകള്‍ പ്രകാരം നെതര്‍ലാന്‍ഡ്സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളുമായുള്ള മത്സരത്തിനാണ് ടി20 ലോകകപ്പിന് ശേഷം ന്യൂസിലാൻഡ് ആതിഥേയത്വം വഹിക്കുക. കൂടാതെ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന വനിത ലോകകപ്പിനും ന്യൂസിലാൻഡ് ആതിഥേയരാകും.