ETV Bharat / sports

ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിങ്സ് തോൽവി - ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്

354 റണ്‍സിന്‍റെ കുറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്താവുകയായിരുന്നു. ഒലി റോബിൻസണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി

ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്  ഇന്ത്യക്ക് തോൽവി  India  England  India England test
ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്നിങ്സ് തോൽവി വഴങ്ങി ഇന്ത്യ
author img

By

Published : Aug 28, 2021, 5:40 PM IST

Updated : Aug 28, 2021, 6:17 PM IST

ലീഡ്‌സ്: ലോർഡ്‌സിലെ തോൽവിക്ക് ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. നാലാം ദിനം ഇംഗ്ലണ്ടിന്‍റെ ഏറുകൊണ്ട് വീണ ഇന്ത്യ ഇന്നിങ്സിനും 76 റണ്‍സിനുമാണ് തോൽവി വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിലായി. സ്കോർ: ഇന്ത്യ 78 & 278, ഇംഗ്ലണ്ട് 432

രണ്ടാം ഇന്നിങ്സിൽ 354 റണ്‍സിന്‍റെ കുറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസനാണ് ഇന്ത്യക്ക് അന്തകനായത്. ക്രെയ്ഗ് ഓവർട്ടൻ മൂന്നും ജയിംസ് ആൻഡേഴ്സൻ, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

189 പന്തുകൾ നേരിട്ട പൂജാര 15 ഫോറുകൾ സഹിതം 91 റൺസെടുത്ത ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ രോഹിത് ശർമ എന്നിവരും അർധസെഞ്ചുറി നേടി. 125 പന്തുകൾ നേരിട്ട കോലി എട്ടു ഫോറുകളോടെ 55 റൺസെടുത്തു. രോഹിത് 156 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 59 റൺസെടുത്തു.

കെ.എൽ. രാഹുൽ (എട്ട്), അജിൻക്യ രഹാനെ (10), ഋഷഭ് പന്ത് (1), മുഹമ്മദ് ഷമി (6), ഇഷാന്ത് ശർമ (2), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുമ്ര (1*) എന്നിങ്ങനെ മറ്റ് ഇന്ത്യൻ താരങ്ങൾ വരിവരിയായി കൂടാരം കയറി. അവസാന നിമിഷം രവീന്ദ്ര ജഡേജ (30) വമ്പനടികളിലൂടെ പൊരുതാൻ ശ്രമിച്ചെങ്കിലും വിക്കറ്റിന് മുന്നിൽ കുരുങ്ങി.

ALSO READ: പൂജാരയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് ഡ്രസിങ് റൂമിന് പുറത്ത് : രോഹിത് ശര്‍മ

മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്സിൽ വെറും 78 റണ്‍സിന് ഓൾ ഔട്ട് ആകുകയായിരുന്നു. തുടർന്ന് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ജോ റൂട്ടിന്‍റെ സെഞ്ചുറി മികവിൽ 432 റണ്‍സ് നേടുകയായിരുന്നു.

Last Updated : Aug 28, 2021, 6:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.