ന്യൂഡൽഹി: ക്യാപ്‌റ്റൻ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ക്യാപ്‌റ്റൻ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം യാത്ര തിരിച്ചു. മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കായുള്ള 18 അംഗ ടീമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. താരങ്ങൾ വിമാനത്തിലിരിക്കുന്ന ചിത്രങ്ങൾ ബിസിസിഐയാണ് പുറത്തുവിട്ടത്.
ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് പിന്നാലെ മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യ പങ്കെടുക്കും. പരിക്കുമൂലം ടീമിന്‍റെ സഹനായകൻ രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവർ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നില്ല. രോഹിതിന് പകരം പുതുമുഖ താരം പ്രിയാങ്ക് പാഞ്ചാലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
-
All buckled up ✌🏻
— BCCI (@BCCI) December 16, 2021 " class="align-text-top noRightClick twitterSection" data="
South Africa bound ✈️🇿🇦#TeamIndia #SAvIND pic.twitter.com/fCzyLzIW0s
">All buckled up ✌🏻
— BCCI (@BCCI) December 16, 2021
South Africa bound ✈️🇿🇦#TeamIndia #SAvIND pic.twitter.com/fCzyLzIW0sAll buckled up ✌🏻
— BCCI (@BCCI) December 16, 2021
South Africa bound ✈️🇿🇦#TeamIndia #SAvIND pic.twitter.com/fCzyLzIW0s
സൗത്താഫ്രിക്കയിൽ ഇതിന് മുൻപ് ഏഴ് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഒരു പരമ്പരയിൽ പോലും ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് കൗതുകം. ഒരു തവണ പരമ്പര സമനിലയിലാക്കാൻ സാധിച്ചിരുന്നു. അതിനാൽ തന്നെ ഇത്തവണ ദക്ഷിണാഫ്രിക്കയിൽ കന്നി ടെസ്റ്റ് പരമ്പര എന്ന നേട്ടമാണ് കോലിയും കൂട്ടരും ലക്ഷ്യമിടുന്നത്. കൂടാതെ വിവാദങ്ങൾക്ക് വിജയം കൊണ്ട് മറുപടി നൽകേണ്ടതും കോലിയുടെയും ആവശ്യകതയാണ്.
ALSO READ: PREMIER LEAGUE: വെസ്റ്റ് ഹാമിനെ തകർത്ത് ആഴ്‌സണൽ, വോൾവ്സിനും വിജയം
ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.
സൗത്താഫ്രിക്കന്‍ ടീം
ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്‌ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്‍റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.