ഉജ്ജയിന്‍: കാറപടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് ഇന്ത്യന്‍ താരങ്ങള്‍. സൂര്യകുമാര്‍ യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി ഇന്ന് രാവിലെ പാര്‍ഥിച്ചത്. ടീമിന്‍റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ചിലരും ഇവരോടൊപ്പമുണ്ടായിരുന്നു.
-
Madhya Pradesh | Indian cricketers Suryakumar Yadav, Kuldeep Yadav, and Washington Sundar visited Mahakaleshwar temple in Ujjain and performed Baba Mahakal's Bhasma Aarti. pic.twitter.com/nnyFRLMbfa
— ANI (@ANI) January 23, 2023 " class="align-text-top noRightClick twitterSection" data="
">Madhya Pradesh | Indian cricketers Suryakumar Yadav, Kuldeep Yadav, and Washington Sundar visited Mahakaleshwar temple in Ujjain and performed Baba Mahakal's Bhasma Aarti. pic.twitter.com/nnyFRLMbfa
— ANI (@ANI) January 23, 2023Madhya Pradesh | Indian cricketers Suryakumar Yadav, Kuldeep Yadav, and Washington Sundar visited Mahakaleshwar temple in Ujjain and performed Baba Mahakal's Bhasma Aarti. pic.twitter.com/nnyFRLMbfa
— ANI (@ANI) January 23, 2023
പന്ത് എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങളുടെ പ്രാര്‍ഥനയെന്ന് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. പന്തിന്‍റെ തിരിച്ചുവരവ് തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. പരമ്പരാഗതവേഷമായ ധോതിയും അംഗവസ്ത്രവും ധരിച്ച് പുലർച്ചെ ക്ഷേത്രത്തിലെത്തിയ താരങ്ങൾ ഭസ്‌മ ആരതിയിലും പങ്കെടുത്തു.
മധ്യപ്രദേശിലെ ഇൻഡോർ ഹോൽകർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം നടക്കുന്നത്. ഇതിനായി സംസ്ഥാനത്ത് എത്തിയപ്പോഴാണ് കളിക്കാര്‍ ഉജ്ജയിനിലെത്തി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. നാളെ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇൻഡോറിലും ജയിക്കാന്‍ കഴിഞ്ഞാല്‍ ആതിഥേയര്‍ക്ക് പരമ്പര തൂത്തുവാരാം. കഴിഞ്ഞ ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷഭ് പന്ത് അപകടത്തില്‍പ്പെടുന്നത്. പന്ത് ഓടിച്ചിരുന്ന ആഡംബര കാര്‍ മാംഗല്ലൂരില്‍ വച്ച് ഡിവൈഡറിൽ ഇടിച്ചുകയറി തീ പിടിക്കുകയായിരുന്നു.
ആദ്യം ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ തുടര്‍ന്ന് മുംബൈയിലെ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ച് വലത് കാല്‍മുട്ടിലെ ലിഗ്‌മെന്‍റുകള്‍ക്കേറ്റ പരിക്കിനുള്ള ശസ്‌ത്രക്രിയ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ തിരിച്ചുവരവിലേക്കുള്ള പാതയിലാണെന്ന് 25കാരനായ പന്ത് ട്വീറ്റ് ചെയ്‌തിരുന്നു.