ETV Bharat / sports

India vs Pakistan Reserve Day Weather Report : 'മഴയ്ക്ക് മതിയായില്ല...!' റിസര്‍വ് ദിനത്തിലും പെരുമഴ, ഇന്ത്യ-പാക് പോരാട്ടം ആശങ്കയില്‍ - കൊളംബോ കാലാവസ്ഥ

Asia Cup Super 4 India vs Pakistan : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം റിസര്‍വ് ദിനത്തില്‍. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 147-2 എന്ന നിലയില്‍.

Asia Cup Super 4  India vs Pakistan Reserve Day Weather Report  India vs Pakistan Reserve Day  India vs Pakistan  Colombo Weather Report  Colombo Weather Rain  India vs Pakistan Match Rain Details  ഏഷ്യ കപ്പ്  ഇന്ത്യ പാകിസ്ഥാന്‍  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  കൊളംബോ കാലാവസ്ഥ  ഇന്ത്യ പാകിസ്ഥാന്‍ കാലാവസ്ഥ
India vs Pakistan Reserve Day Weather Report
author img

By ETV Bharat Kerala Team

Published : Sep 11, 2023, 10:42 AM IST

കൊളംബോ: മഴമൂലം തടസപ്പെട്ട ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം റിസര്‍വ് ദിനമായ ഇന്നാണ് പുനരാരംഭിക്കുന്നത്. ഇന്നലെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു കൊളംബോയില്‍ കനത്ത മഴയെത്തിയത്. തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെയാണ് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്.

എന്നാല്‍, ഇന്നും കൊളംബോയില്‍ പെരുമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ (Colombo Weather Report). ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. നിലവില്‍ രാവിലെ മുതല്‍ തന്നെ കൊളംബോയില്‍ ശക്തമായി മഴ പെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ റിസര്‍വ് ദിനമായ ഇന്ന്, രാവിലെ കൊളംബോയില്‍ 100 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. ഈ സാഹചര്യത്തില്‍ മേഖലയില്‍ ശക്തമായ മഴ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്‌ക്ക് ശേഷം മഴയ്‌ക്ക് 97 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വൈകുന്നേരത്തോടെ ഇത് 80 ശതമാനമായി കുറയാനും സാധ്യതയുണ്ട്.

ടോസ് നഷ്‌ടപ്പെട്ട ബാബര്‍ അസം ഇന്നലെ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ പേരുകേട്ട പാകിസ്ഥാന്‍ ബൗളിങ് നിരയ്‌ക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റൻ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും തകര്‍ത്തടിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. 49 പന്തില്‍ 56 റണ്‍സ് നേടിയ രോഹിതിനെ 17-ാം ഓവറില്‍ ഷദാബ് ഖാനാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഗില്ലും മടങ്ങി.

സ്‌കോര്‍ 123ല്‍ നില്‍ക്കെയാണ് ഇന്ത്യയ്‌ക്ക് രണ്ട് വിക്കറ്റും നഷ്‌ടമായത്. പിന്നീട്, ക്രീസിലൊന്നിച്ച വിരാട് കോലിയും (8 നോട്ടൗട്ട്) കെഎല്‍ രാഹുലും (17 നോട്ടൗട്ട്) ചേര്‍ന്നാണ് ടീം ടോട്ടല്‍ ഉയര്‍ത്തിയത്. ഇരുവരും മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തുന്നതിനി ആയിരുന്നു മഴയെത്തിയതും മത്സരം തടസപ്പെട്ടതും.

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI against Pakistan): ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (Pakistan Playing XI against India): ഇമാം ഉള്‍ ഹഖ്,ഫഖർ സമാൻ, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), ഇഫ്‌ത്തിഖര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഷദാബ്‌ ഖാന്‍, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്‌റഫ്, നസീം ഷാ, ഹാരിസ് റൗഫ്.

Also Read : Rohit Sharma Equals Sachin Tendulkar record പാകിസ്ഥാനെതിരായ അര്‍ധ സെഞ്ചുറി; ഏഷ്യ കപ്പില്‍ സച്ചിന്‍റെ തകര്‍പ്പന്‍ റെക്കോഡിനൊപ്പം പിടിച്ച് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.