കാണ്‍പൂര്‍ : കാണ്‍പൂരില്‍ അഞ്ച് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിന്‍റെ മികവിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്ത്. അക്‌സറിന്‍റെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ചാം വിക്കറ്റ് നേട്ടമായിരുന്നു ഇത്.
വെറും ഏഴ് ഇന്നിങ്സുകളിലാണ് താരം അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇപ്പോഴിതാ മത്സരത്തില്‍ മിന്നിയ അക്‌സറിന് സംഭവിച്ച 'ഏക പിഴവ്' ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാനായ പന്ത് മത്സര ശേഷം സ്വന്തമാക്കിയ അക്‌സര്‍ അതില്‍ കുറിച്ച തിയ്യതി തെറ്റാണെന്നാണ് ജാഫര്‍ കണ്ടെത്തിയിരിക്കുന്നത്. പന്ത് കയ്യിലെടുത്ത് അശ്വിനുമായി സംസാരിക്കുന്ന അക്‌സറിന്‍റെ ചിത്രം സൂം ചെയ്താണ് പിഴവ് ചൂണ്ടിക്കാട്ടിയത്.
-
The only mistake Axar Patel made today was putting wrong date on the match ball. 27th November hai bapu @akshar2026 😂 #INDvNZ pic.twitter.com/fJKGPHqIry
— Wasim Jaffer (@WasimJaffer14) November 27, 2021 " class="align-text-top noRightClick twitterSection" data="
">The only mistake Axar Patel made today was putting wrong date on the match ball. 27th November hai bapu @akshar2026 😂 #INDvNZ pic.twitter.com/fJKGPHqIry
— Wasim Jaffer (@WasimJaffer14) November 27, 2021The only mistake Axar Patel made today was putting wrong date on the match ball. 27th November hai bapu @akshar2026 😂 #INDvNZ pic.twitter.com/fJKGPHqIry
— Wasim Jaffer (@WasimJaffer14) November 27, 2021
നവംബര്‍ 27ന് പകരം 27 ഒക്ടോബര്‍ എന്നായിരുന്നു പന്തില്‍ അക്‌സര്‍ കുറിച്ചത്. 'അക്സര്‍ ഇന്ന് ചെയ്ത ഒരേയൊരു തെറ്റ് പന്തില്‍ തെറ്റായ തിയ്യതി എഴുതിയെന്നതാണ്. ഇത് നവംബര്‍ 27 ആണ് ബാപ്പു' എന്നായിരുന്നു ചിത്രത്തിനൊപ്പം ജാഫര്‍ കുറിച്ചത്.
മത്സരത്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കിവീസ് ഓപ്പണര്‍ ടോം ലാഥത്തിന്‍റെ വിക്കറ്റ് നേടിക്കൊണ്ടാണ് അക്‌സര്‍ മത്സരത്തില്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് റോസ് ടെയ്‌ലര്‍, ഹെന്‍റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, ടിം സൗത്തി എന്നിവരേയും താരം മടക്കി അയച്ചു.