ETV Bharat / sports

IND VS NZ | നിർണായക ടി20 മത്സരത്തിൽ ടോസ് നേടി ന്യൂസിലന്‍ഡ് ; ഉമ്രാന്‍ മാലിക്കിന് പകരം സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹൽ - മിച്ചല്‍ സാന്‍റ്‌നര്‍

റാഞ്ചിയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ 20 റണ്‍സിന്‍റെ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാകും ടീം ഇന്ത്യയുടെ ശ്രമം

IND VS NZ  India vs New Zealand  India vs New Zealand second t20 toss  ഇന്ത്യ vs ന്യൂസിലന്‍ഡ്  India vs New Zealand second t20 toss  ടി20 പരമ്പര  മിച്ചല്‍ സാന്‍റ്‌നര്‍  ind v s nz toss
നിർണായക ടി20 മത്സരത്തിൽ ടോസ് നേടി ന്യൂസിലന്‍ഡ്
author img

By

Published : Jan 29, 2023, 7:14 PM IST

ലഖ്‌നൗ : ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഫീൽഡിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്‌നര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടി20യിൽ നിന്നും മാറ്റത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പേസർ ഉമ്രാന്‍ മാലിക്കിന് പകരം സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹൽ പ്ലെയിംഗ് ഇലവനില്‍ ഇടം നേടി. ആദ്യ മത്സരം വിജയിച്ച കിവീസ് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

കഴിഞ്ഞ മത്സരത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഓപ്പണിങ്ങിൽ ഇറങ്ങും. ബോളർമാരിൽ ഏറെ റൺസ് വഴങ്ങിയ അര്‍ഷ്‌ദീപ് സിങ്ങും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഓപ്പണിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും കഴിഞ്ഞ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ അര്‍ഷ്‌ദീപ് സിംഗും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യ (പ്ലെയിംഗ് ഇലവൻ): ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ദീപക് ഹൂഡ, വാഷിംഗ്‌ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്‌ദീപ് സിങ്.

ന്യൂസിലൻഡ് (പ്ലെയിംഗ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ(വിക്കറ്റ് കീപ്പർ), മാർക്ക് ചാപ്‌മാൻ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നർ(ക്യാപ്‌റ്റൻ), ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.