സതാംപ്ടണ്‍: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ടീം ടോട്ടല്‍ നൂറ് റൺസെത്തും മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. നിലവില്‍ ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് ടീമിന് കണ്ടെത്താനായത്.
-
That's Lunch on Day 2 of the #WTC21 Final!
— BCCI (@BCCI) June 19, 2021 " class="align-text-top noRightClick twitterSection" data="
6⃣9⃣ runs for #TeamIndia in the opening session
2⃣ wickets for New Zealand
The second session shall commene soon.
Scorecard 👉 https://t.co/CmrtWscFua pic.twitter.com/2LCZoHt48R
">That's Lunch on Day 2 of the #WTC21 Final!
— BCCI (@BCCI) June 19, 2021
6⃣9⃣ runs for #TeamIndia in the opening session
2⃣ wickets for New Zealand
The second session shall commene soon.
Scorecard 👉 https://t.co/CmrtWscFua pic.twitter.com/2LCZoHt48RThat's Lunch on Day 2 of the #WTC21 Final!
— BCCI (@BCCI) June 19, 2021
6⃣9⃣ runs for #TeamIndia in the opening session
2⃣ wickets for New Zealand
The second session shall commene soon.
Scorecard 👉 https://t.co/CmrtWscFua pic.twitter.com/2LCZoHt48R
68 പന്തിൽ നിന്ന് 34 റണ്‍സെടുത്ത രോഹിത്തിനെ ജാമിസണിന്റെ പന്തിൽ സൗത്തി പിടികൂടുകയായിരുന്നു. 64ൽ നിന്ന് 28 റൺസെടുത്ത ഗില്ലിനെ നീല്‍ വാഗ്നർ കീപ്പർ വാട്‌ലിങ്ങിന്‍റെ കൈയിലെത്തിച്ചു. നിലവില്‍ ആറ് റൺസോടെ ക്യാപ്റ്റൻ വിരാട് കോലിയും റൺസൊന്നുമെടുക്കാതെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
also read: കാല്‍പന്താവേശം വാര്‍ത്തകളായി നിങ്ങളിലേക്ക് - ഇടിവി ഭാരതില്‍
ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. റിസർവ് ഡേ ഉള്ളതിനാൽ അഞ്ച് ദിവസം പൂര്‍ണമായും കളി നടക്കും.