സിഡ്‌നി: സിഡ്‌നി ടി20യില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യക്ക് എതിരെ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുത്തു. 37 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തും 16 റണ്‍സെടുത്ത ഹെന്‍ട്രിക്വിസുമാണ് ക്രീസില്‍.
-
2nd T20I. 15.5: Y Chahal to M Henriques (16), 6 runs, 151/3 https://t.co/HlRQEq4xUI #AusvInd
— BCCI (@BCCI) December 6, 2020 " class="align-text-top noRightClick twitterSection" data="
">2nd T20I. 15.5: Y Chahal to M Henriques (16), 6 runs, 151/3 https://t.co/HlRQEq4xUI #AusvInd
— BCCI (@BCCI) December 6, 20202nd T20I. 15.5: Y Chahal to M Henriques (16), 6 runs, 151/3 https://t.co/HlRQEq4xUI #AusvInd
— BCCI (@BCCI) December 6, 2020
നേരത്തെ അര്‍ദ്ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്ത ഓപ്പണറും നായകനുമായ മാത്യു വെയിഡിന്‍റെ കരുത്തിലാണ് ഓസ്‌ട്രേലിയ കുതിപ്പ് നടത്തിയത്. 32 പന്തില്‍ ഒരു സിക്‌സും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വെയ്‌ഡിന്‍റെ ഇന്നിങ്സ്. ഒമ്പത് റണ്‍സ് മാത്രം എടുത്ത് പുറത്തായ ഡി ഷോര്‍ട്ട് നിരാശപ്പെടുത്തി. മാക്‌സ്‌വെല്‍ 22 റണ്‍സെടുത്തും പുറത്തായി.
നേരത്തെ ടോസ് നേടിയ നായകന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തിയ കോലി മൂന്ന് മാറ്റങ്ങളുമായാണ് സിഡ്‌നിയില്‍ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും ടീമിന്‍റെ ഭാഗമായി. സിഡ്‌നിയില്‍ ഇന്ന് ജയിച്ച് മൂന്ന് മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യയുടെ നീക്കം.
ആതിഥേയരായ ഓസ്‌ട്രേലിയയും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം മാത്യു വെയ്‌ഡാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ഹെയ്‌സല്‍വുഡിന് പകരം ഡാനിയന്‍ സാംസും മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ആന്‍ഡ്രു ടൈയും ടീമിലെത്തി. വ്യക്തപരമായ കാരണങ്ങളെ തുടര്‍ന്നാണ് മിച്ചലിന്‍റെ പിന്‍മാറ്റമെന്നാണ് സൂചന.