നല്ലപാതിക്ക് പിറന്നാള്‍ ആശംസകളുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 33ാം പിറന്നാള്‍ ആഘോഷിക്കുന്ന റിതിക സച്ച്ദേക്ക് ട്വീറ്റിലൂടെയാണ് രോഹിത് ആശംസകള്‍ നേര്‍ന്നത്.
-
5 yrs down....lifetime to go @ritssajdeh 😍 pic.twitter.com/PoYknOjLN5
— Rohit Sharma (@ImRo45) December 13, 2020 " class="align-text-top noRightClick twitterSection" data="
">5 yrs down....lifetime to go @ritssajdeh 😍 pic.twitter.com/PoYknOjLN5
— Rohit Sharma (@ImRo45) December 13, 20205 yrs down....lifetime to go @ritssajdeh 😍 pic.twitter.com/PoYknOjLN5
— Rohit Sharma (@ImRo45) December 13, 2020
പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ടവളെ, എന്നെന്നും സ്‌നേഹമെന്നും ഹിറ്റ്മാന്‍ ട്വീറ്റിന് താഴെ കുറിച്ചു. നിലവില്‍ ടീം ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയിലാണ് ഹിറ്റ്മാന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത്തെ ടെസ്റ്റില്‍ രോഹിത് കളിച്ചേക്കും. സിഡ്‌നിയില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ് രോഹിത്. ഐപിഎല്‍ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമാണ് രോഹിത് ഓസ്‌ട്രേലിയക്ക് വിമാനം കയറിയത്. പരമ്പരയുടെ ഭാഗമായി രണ്ട് മത്സരങ്ങളില്‍ ഹിറ്റ്മാന്‍ കളിക്കും.