ഹൈദരാബാദ്: മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിലേക്ക് ലോകേഷ് രാഹുലിനെ പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മുന്‍ ചീഫ് സെലക്‌ടര്‍ കെ ശ്രീകാന്ത്. ട്വീറ്റിലൂടെയാണ് ശ്രീകാന്തിന്‍റെ പ്രതികരണം.
ഓസ്‌ട്രേലിയക്ക് എതിരെ അഡ്‌ലെയ്‌ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലും രാഹുലിന് അവസരം ലഭിച്ചിരുന്നില്ല. സിഡ്‌നിയില്‍ നടന്ന ടി20 മത്സരത്തിലാണ് രാഹുല്‍ അവസാനമായി കളിച്ചത്. മെല്‍ബണില്‍ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 36 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ 195 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു.
ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്നാമനായി ഇറങ്ങി 48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയിനാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍.