സിഡ്‌നി: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസിസ് ഓപ്പണിങ് ബാറ്റ്സ്‌മാന്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടീം ഇന്ത്യക്ക് എതിരെ സിഡ്‌നിയില്‍ നടന്ന രണ്ടാമത്തെ ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് വാര്‍ണര്‍ ടീമിന് പുറത്ത് പോയത്. തുടര്‍ന്ന് കാന്‍ബറയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനവും തുടര്‍ന്നുള്ള ടി20 പരമ്പരയും വാര്‍ണര്‍ക്ക് നഷ്‌ടമായി.
-
JUST IN: David Warner has been officially ruled out of the first #AUSvIND Test
— cricket.com.au (@cricketcomau) December 8, 2020 " class="align-text-top noRightClick twitterSection" data="
Details: https://t.co/XXj2BGK2Zx pic.twitter.com/nguowxNVFR
">JUST IN: David Warner has been officially ruled out of the first #AUSvIND Test
— cricket.com.au (@cricketcomau) December 8, 2020
Details: https://t.co/XXj2BGK2Zx pic.twitter.com/nguowxNVFRJUST IN: David Warner has been officially ruled out of the first #AUSvIND Test
— cricket.com.au (@cricketcomau) December 8, 2020
Details: https://t.co/XXj2BGK2Zx pic.twitter.com/nguowxNVFR
പേശിക്ക് പരിക്കേറ്റ വാര്‍ണര്‍ സിഡ്‌നിയിലെ റീഹാബ് സെന്‍ററിലാണിപ്പോള്‍. പരിക്ക് മാറാന്‍ ഏറെ സമയം ഏടുക്കില്ലെന്ന പ്രതീക്ഷ വാര്‍ണര്‍ പങ്കുവെച്ചു. അടുത്ത് തന്നെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനാകും. അടുത്ത 10 ദിവസത്തിന് ശേഷം ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ണറുടെ പരിക്ക് ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും ഓസിസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ ടി20 പരമ്പര ടീം ഇന്ത്യ 2-1ന് സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പര ആതിഥേയരും സ്വന്തമാക്കി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര അഡ്‌ലെഡ്‌യില്‍ ഈ മാസം 17ന് ആരംഭിക്കും.