ETV Bharat / sports

പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്: ഇന്ത്യൻ ടീം ആശങ്കയില്‍

പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ ധോണി ബാറ്റിംഗ് പരിശീലനം അവസാനിപ്പിച്ചു.

ധോണി
author img

By

Published : Mar 1, 2019, 11:48 PM IST

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ച് ധോണിയുടെ പരിക്ക്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പന്ത് കൊണ്ടാണ് ധോണിക്ക് പരിക്കേറ്റത്.

dhoni , ധോണി,  ഇന്ത്യ ഓസ്ട്രേലിയ,  പരിക്ക് , KOHLI
ധോണിയും കോഹ്ലിയും പരിശീലനത്തിനിടെ

നെറ്റ്സില്‍ ദീര്‍ഘനേര ബാറ്റിംഗ് പരിശീലനം നടത്തിയ ധോണിക്ക് ടീമിന്‍റെസപ്പോര്‍ട്ട് സ്റ്റാഫ് അംഗം രാഘവേന്ദ്ര ത്രോഡൗൻനല്‍കുന്നതിനിടെയാണ് പരിക്കേറ്റത്. പന്ത് കൊണ്ടതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ ധോണി വൈദ്യസഹായം തേടുകയും പരിശീലനം അവസാനിപ്പിക്കുകയുമായിരുന്നു. അതേസമയം പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ നാളെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുമോ എന്നീ കാര്യങ്ങളില്‍വ്യക്തത വന്നിട്ടില്ല. ധോണിക്ക് ടീമില്‍ ഇടംനേടാനായില്ലെങ്കില്‍ യുവതാരം റിഷഭ് പന്താകുംവിക്കറ്റിന് പിന്നില്‍ഗ്ലൗസ് അണിയുക.

സ്വന്തം നാട്ടില്‍ ടി-20 പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഏകദിന പരമ്പര നേടണം. ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യ പരമ്പര കൈവിടാനുള്ള പ്രധാന കാരണം. ടി-20 ല്‍ വിശ്രമം അനുവദിച്ച കുല്‍ദീപ് യാദവും, മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഭുവനേശ്വർ കുമാർ അവസാന മൂന്ന് ഏകദിനങ്ങളില്‍മാത്രം കളിക്കാനാണ് സാധ്യത.

Intro:Body:

പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്; ഇന്ത്യൻ ടീം ആശങ്കയില്‍

പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ ധോണി ബാറ്റിംഗ് പരിശീലനം അവസാനിപ്പിച്ചു. 

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ച് ധോണിയുടെ പരിക്ക്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പന്ത് കൊണ്ടാണ് ധോണിക്ക് പരിക്കേറ്റത്. 

നെറ്റ്സില്‍ ദീര്‍ഘനേര ബാറ്റിംഗ് പരിശീലനം നടത്തിയ ധോണിക്ക് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗം രാഘവേന്ദ്ര ത്രോഡൗൻസ് നല്‍കുന്നതിനിടെയാണ്  പരിക്കേറ്റത്. പന്ത് കൊണ്ടതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ ധോണി വൈദ്യസഹായം തേടുകയും പരിശീലനം അവസാനിപ്പിക്കുകയുമായിരുന്നു.  അതേസമയം പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ നാളെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ധോണിക്ക് ടീമില്‍ ഇടംനേടാനായില്ലെങ്കില്‍ വിക്കറ്റിന് പിന്നില്‍ യുവതാരം റിഷഭ് പന്താകും വിക്കറ്റിന് പിന്നില്‍ ഗ്ലൗസ് അണിയുക. 

സ്വന്തം നാട്ടില്‍ ടി-20 പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഏകദിന പരമ്പര നേടണം. ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യ പരമ്പര കൈവിടാനുള്ള പ്രധാന കാരണം. ടി-20ല്‍ വിശ്രമം അനുവദിച്ച കുല്‍ദീപ് യാദവും, മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഭുവനേശ്വർ കുമാർ അവസാന മൂന്ന് ഏകദിനത്തില്‍ മാത്രം കളിക്കാനാണ് സാധ്യത. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.