ETV Bharat / sports

കൊവിഡ് വ്യാപനം; സിഡ്‌നി ടെസ്റ്റ് ശൂന്യമായ ഗാലറിയിലേക്ക് - sydney test news

സിഡ്‌നിയുടെ 30 കിലോമീറ്റര്‍ പരിധിയില്‍ ഇതിനകം കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. രണ്ടാഴ്‌ചക്കിടെ 170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് ഈ മാസം ഏഴിനാണ് സിഡ്‌നിയില്‍ ആരംഭിക്കുക

സിഡ്‌നി ടെസ്റ്റ് വാര്‍ത്ത  സിഡ്‌നിയിലെ കൊവിഡ് വാര്‍ത്ത  sydney test news  covid in sydney news
സിഡ്‌നി ടെസ്റ്റ്
author img

By

Published : Jan 1, 2021, 7:52 PM IST

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന സിഡ്‌നി ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായേക്കില്ല. സിഡ്‌നിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാകുലമായി വര്‍ദ്ധിക്കുകയാണെങ്കില്‍ ഇത്തരമൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരുമെന്ന് ക്രക്കറ്റ് ഓസ്‌ട്രേലിയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള മൂന്നാമത്തെ ടെസ്റ്റ് നടക്കാനിരിക്കുന്ന സിഡ്‌നിയിലെ കൊവിഡ് വ്യാപനം വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഡിസംബര്‍ 31ന് മാത്രം 10 പുതിയ കൊവിഡ് 19 കേസുകളാണ് സിഡ്‌നിയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 170 പേര്‍ക്ക് സിഡ്‌നിയില്‍ രോഗം സ്ഥിരീകരിച്ചു. സിഡ്‌നിയുടെ പ്രാന്തപ്രദേശങ്ങളില്‍ 30 കിലോമീറ്റര്‍ പരിധിയില്‍ ഇതിനകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

അതേസമയം സിഡ്‌നി ടെസ്റ്റുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വേദി മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൊവിഡ് 19നെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരം കാണാന്‍ ആദ്യമായി അവസരം ലഭിച്ചത് ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി നടന്ന മത്സരങ്ങളിലാണ്. സിഡ്‌നിയിലും കാന്‍ബറയിലും മെല്‍ബണിലും അഡ്‌ലെയ്‌ഡിലുമായാണ് പരമ്പര നടന്നത്.

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇതേവരെ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കി. മൂന്നാമത്തെ മത്സരം ഈ മാസം ഏഴിന് നടക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയക്ക് വിമാനം കയറിയത്. ആദ്യ ടെസ്റ്റില്‍ നേരിട്ട എട്ട് വിക്കറ്റിന്‍റെ തോല്‍വി മറികടന്നാണ് മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കരുത്തില്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.